Monday, May 25th, 2020

കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിയ സമരം അവസാനിപ്പിച്ചു

മാനേജ്മെൻറ് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതിനെത്തുടർന്ന് സമരം പിൻവലിച്ചത്

Published On:May 12, 2020 | 11:36 am

കണ്ണൂർ: അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും നിർബന്ധിത അവധി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ കൊയിലി ആശുപത്രിയിലെ അറുപതോളം നഴ്സുമാർ നടത്തിയ സമരം അവസാനിപ്പിച്ചു. മാനേജ്മെൻറ് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതിനെത്തുടർന്ന് സമരം പിൻവലിച്ചത്
മൂന്നു പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ പ്രതിഷേധവുമായി ഇറങ്ങിയത്. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം. ഗ്ലൗസ്, മാസ്ക്, സാനിറ്റൈസർ ഉൾപ്പടെയുള്ള കോവിഡ് 19 സുരക്ഷാ ഉപകരണങ്ങളെല്ലാം നഴ്സുമാർ നിലവിൽ സ്വന്തം ചെലവിലാണ് വാങ്ങുന്നത്. അത് മാറി മാനേജ്മെന്റ് സുരക്ഷാ ഉപകരണങ്ങൾ മാനേജ്മെന്റ് വിതരണം ചെയ്യണം. രോഗികൾ കുറവാണെന്ന് പറഞ്ഞ് നിർബന്ധിത അവധി നടപ്പാക്കുന്നത് പിൻവലിക്കണം. ലോക്ക്ഡൗണിനെ തുടർന്ന് ജീവനക്കാർ സ്വന്തം ചെലവിലാണ് ആശുപത്രിയിൽ എത്തുന്നത്. അതിനാൽ ഗതാഗത സൗകര്യം ഒരുക്കണം എന്നീ ആവശ്യങ്ങളാണ് നഴ്സുമാർ ഉയർത്തിയിരുന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    12 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    14 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    15 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    18 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    18 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    18 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    18 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്