Monday, January 27th, 2020

ആദ്യ ട്വന്റി 20യില്‍ ഇന്ത്യ

കോലി മാന്‍ ഓഫ് ദ മാച്ച്

Published On:Dec 7, 2019 | 9:31 am

ഹൈദരാബാദ്: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 50 പന്തില്‍ നിന്ന് ആറു വീതം ബൗണ്ടറിയും സിക്‌സുമായി 94 റണ്‍സെടുത്ത് മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ വിരാട് കോലിയാണ് വിന്‍ഡീസിനെ നിഷ്പ്രഭമാക്കിയത്. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ (1-0) മുന്നിലെത്തി.
ട്വന്റി 20യില്‍ റണ്‍സ് പിന്തുടര്‍ന്നുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. 2009ല്‍ ശ്രീലങ്കക്കെതിരെ മൊഹാലിയില്‍ 207 റണ്‍സ് പിന്തുടര്‍ന്നുള്ള ജയം ഇതോടെ രണ്ടാമതായി.
ഓപ്പണര്‍ രോഹിത് ശര്‍മയെ (8) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും തകര്‍ത്തടിച്ച കെ.എല്‍ രാഹുലാണ് (40 പന്തില്‍ 62) ഇന്ത്യക്ക് മികച്ച തുടക്കമേകിയത്. രാഹുല്‍ ട്വന്റി 20യിലെ ഏഴാം അര്‍ധ സെഞ്ചുറിയും കുറിച്ചു. ഇതിനിടെ ട്വന്റി 20 കരിയറില്‍ രാഹുല്‍ 1000 റണ്‍സും തികച്ചു. 29-ാം ഇന്നിംഗ്‌സിലാണ് താരത്തിന്റെ ഈ നേട്ടം.

 

LIVE NEWS - ONLINE

  • 1
    17 hours ago

    ബഹ്‌റൈനില്‍ വിഷവാതകം ശ്വസിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ച നിലയില്‍

  • 2
    18 hours ago

    ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം ; തീരുമാനം വെള്ളിയാഴ്ച

  • 3
    19 hours ago

    കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

  • 4
    19 hours ago

    തെയ്യം കലാകാരന്‍ ബൈക്ക് ഇടിച്ച് മരിച്ചു

  • 5
    19 hours ago

    സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ വീഡിയോ പുറത്തുവിട്ടു

  • 6
    20 hours ago

    മഹീന്ദ്ര സ്‌കോര്‍പിയോ ബാരിക്കേഡില്‍ തട്ടി പറന്നുയര്‍ന്ന് ബൈക്ക് യാത്രികരുടെ മുകളിലേക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യം

  • 7
    20 hours ago

    ‘താന്‍ മുസ്​ലിമും ഭാര്യ ഹിന്ദുവും മക്കള്‍ ഇന്ത്യക്കാരും ‘ ; ഷാരൂഖിന്റെ പ്രസ്താവനയെ പ്രശംസിച്ച് ആരാധകർ

  • 8
    20 hours ago

    യുവാവിനെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസിലെ മുഖ്യപത്രികള്‍ പിടിയില്‍

  • 9
    20 hours ago

    കാട്ടാക്കടയില്‍ യുവാവിനെ ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തിയ കേസ്;മുഖ്യപ്രതികള്‍ പിടിയിൽ