Tuesday, October 15th, 2019

കോലിയെ പിന്നിലാക്കി ബാബര്‍ അസം

ഏറ്റവും വേഗത്തില്‍ 11 സെഞ്ചുറി പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമാണ് ബാബര്‍.

Published On:Oct 1, 2019 | 9:44 am

കറാച്ചി: ശ്രീലങ്കക്കെതിരായ സെഞ്ചുറി നേട്ടത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മറികടന്ന് പാക്കിസ്ഥാന്റെ ബാബര്‍ അസം. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11 സെഞ്ചുറി പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡാണ് ബാബര്‍ സ്വന്തമാക്കിയത്. ഇതിനായി പാക് താരം 71 ഇന്നിംഗ്‌സുകളെടുത്തപ്പോള്‍ 82 ഇന്നിംഗ്്‌സില്‍ നിന്നാണ് കോലി 11 സെഞ്ചുറി നേടിയത്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ നാലാം സ്ഥാനത്തായി.
ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്. 64 ഇന്നിംഗ്‌സില്‍ നിന്നാണ് അംല 11 സെഞ്ചുറി അടിച്ചത്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കന്‍ താരം തന്നെയായ ക്വിന്റണ്‍ ഡികോക്ക് 65 ഇന്നിങ്‌സെടുത്തു.
ശ്രീലങ്കയക്കെതിരായ രണ്ടാം ഏകദിനത്തില്‍ 105 പന്തില്‍ 115 റണ്‍സ് ബാബര്‍ അടിച്ചെടുത്തു. ഇതില്‍ എട്ടു ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് പാക്കിസ്ഥാനില്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കുന്നത്. ഇതോടെ ഇങ്ങനെ ഒരു നിമിഷത്തിനായി കാത്തിരുന്ന ആരാധകര്‍ക്ക് സെഞ്ചുറിയിലൂടെ വിരുന്നൊരുക്കാനും ബാബറിന് കഴിഞ്ഞു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    പാലാരിവട്ടം പാലം; പ്രധാന രേഖകള്‍ കാണാതായി

  • 2
    10 hours ago

    മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി

  • 3
    10 hours ago

    കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി

  • 4
    10 hours ago

    പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 5
    11 hours ago

    സ്വത്ത് തട്ടിയെടുക്കാനായി ജോളി തയാറാക്കിയത് രണ്ടു വില്‍പ്പത്രങ്ങള്‍

  • 6
    11 hours ago

    മാര്‍ക്ക് ദാനം; പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 7
    11 hours ago

    കാട്ടാനയുടെ ചവിട്ടേറ്റ് സി പി എം നേതാവ് മരിച്ചു

  • 8
    12 hours ago

    ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

  • 9
    13 hours ago

    പീഡനക്കേസ്; ബിനോയ് കോടിയേരിയുടെ ഹരജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു