Monday, January 27th, 2020

കോലിക്ക് വീണ്ടും റെക്കോര്‍ഡ്

രാജ്യാന്തര ട്വന്റി 20യില്‍ നായകനെന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് തികയ്ക്കുന്ന താരമായി.

Published On:Jan 9, 2020 | 9:34 am

ഇന്‍ഡോര്‍: റെക്കോഡുകള്‍ ഓരോന്നായി സ്വന്തമാക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ശീലത്തിന് പുതുവര്‍ഷത്തിലും മാറ്റമില്ല. ശ്രീലങ്ക്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരം അവസാനിച്ചപ്പോള്‍ മറ്റൊരു റെക്കോഡ് നേട്ടത്തില്‍ കൂടി ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരുപതിഞ്ഞു.
ലങ്കയ്‌ക്കെതിരേ 17 പന്തില്‍ 30 റണ്‍സടിച്ച് പുറത്താകാതെ നിന്ന കോലി രാജ്യാന്തര ട്വന്റി 20യില്‍ നായകനെന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് തികയ്ക്കുന്ന താരമായി. ക്യാപ്റ്റനായുള്ള തന്റെ 30-ാം ഇന്നിംഗ്‌സിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. 31 ഇന്നിംഗ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാസ് ഡൂപ്ലെസിയുടെ റെക്കോഡാണ് കോലി മറികടന്നത്.
നായകനെന്ന നിലയില്‍ കോലിയുടെ അക്കൗണ്ടിലിപ്പോള്‍ 1,006 റണ്‍സുണ്ട്. ഇതോടൊപ്പം രോഹിത് ശര്‍മയെ പിന്നിലാക്കി രാജ്യാന്തര ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടവും കോലി സ്വന്തമാക്കി. 71 ഇന്നിംഗ്‌സുകളില്‍ നിന്ന് 2,663 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 96 ഇന്നിംഗ്‌സുകള്‍ കളിച്ച രോഹിത്തിന്റെ അക്കൗണ്ടിലുള്ളത് 2,633 റണ്‍സും.
അതേസമയം രാജ്യാന്തര ട്വന്റി 20യില്‍ 1,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് കോലി. 57 ഇന്നിങ്‌സുകളില്‍ നിന്ന് 1,000 തികച്ച എം.എസ് ധോനിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍. നിലവില്‍ ട്വന്റി 20 നായകന്മാരിലെ റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്താണ് കോലി. ഫാസ് ഡൂപ്ലെസി (1,273), എം.എസ് ധോനി (1,112), കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (1,083), ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (1,013) എന്നിവരാണ് ഇക്കാര്യത്തില്‍ കോലിക്ക് മുന്നിലുള്ളവര്‍.

 

LIVE NEWS - ONLINE

  • 1
    7 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    8 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    8 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    11 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    11 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    12 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    12 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    13 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    13 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍