Thursday, October 22nd, 2020

സംസ്ഥാനത്ത് നടക്കുന്നത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത സമരം: കോടിയേരി

തിരുവനന്തപുരം: സര്‍ക്കാരിന്റെ ജനപ്രീതിയില്‍ അസ്വസ്ഥരായവര്‍ സംസ്ഥാനത്ത് ഭരണം അട്ടിമറിക്കാന്‍ ആസൂത്രിത സമരം നടത്തുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസും ബി ജെ പിയും നടത്തുന്ന അട്ടിമറി സമരങ്ങളെ തുറന്നു കാണിക്കാന്‍ ഏരിയാ തലങ്ങളില്‍ പ്രതിഷേധം ശക്തമാക്കും. ഓരോ ദിവസവും ഒറ്റപ്പെടുന്ന സമരക്കാര്‍ അറിയപ്പെടുന്ന ഗുണ്ടകളെ ഇറക്കിയാണ് സമരം നയിക്കുന്നത്. തിരുവനന്തപുരത്ത് ഗുണ്ടാ സംഘങ്ങള്‍ ഒത്തുചേര്‍ന്ന പോലെ സംസ്ഥാനത്ത് എല്ലായിടത്തും നടക്കുന്നു. മന്ത്രിമാരെ കൊലപ്പെടുത്താനാണ് ശ്രമിക്കുന്നത്. കൊല്ലത്ത് കെ ടി ജലീലിന്റെ വാഹനത്തിനു … Continue reading "സംസ്ഥാനത്ത് നടക്കുന്നത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത സമരം: കോടിയേരി"

Published On:Sep 18, 2020 | 4:05 pm

തിരുവനന്തപുരം: സര്‍ക്കാരിന്റെ ജനപ്രീതിയില്‍ അസ്വസ്ഥരായവര്‍ സംസ്ഥാനത്ത് ഭരണം അട്ടിമറിക്കാന്‍ ആസൂത്രിത സമരം നടത്തുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസും ബി ജെ പിയും നടത്തുന്ന അട്ടിമറി സമരങ്ങളെ തുറന്നു കാണിക്കാന്‍ ഏരിയാ തലങ്ങളില്‍ പ്രതിഷേധം ശക്തമാക്കും. ഓരോ ദിവസവും ഒറ്റപ്പെടുന്ന സമരക്കാര്‍ അറിയപ്പെടുന്ന ഗുണ്ടകളെ ഇറക്കിയാണ് സമരം നയിക്കുന്നത്. തിരുവനന്തപുരത്ത് ഗുണ്ടാ സംഘങ്ങള്‍ ഒത്തുചേര്‍ന്ന പോലെ സംസ്ഥാനത്ത് എല്ലായിടത്തും നടക്കുന്നു. മന്ത്രിമാരെ കൊലപ്പെടുത്താനാണ് ശ്രമിക്കുന്നത്. കൊല്ലത്ത് കെ ടി ജലീലിന്റെ വാഹനത്തിനു കുറുകെ മറ്റൊരു വാഹനം ഇട്ടതും എ കെ ബാലന്റെ വാഹനത്തിനു നേരെ ഏറുപടക്കം എറിഞ്ഞതുമെല്ലാം ഇതിന്റെ ഭാഗമാണ്. ഈ ആസൂത്രിത അട്ടിമറി സമരത്തെ ജനങ്ങളെ അണിനിരത്തി ചെറുക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. നൂറിന കര്‍മപദ്ധതികളുണ്ടാക്കുന്ന സല്‍പ്പേരും ക്ഷേമപെന്‍ഷനുകളും പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുകയാണെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസും മുസ്ലിംലീഗും ബി ജെ പിയുമായി സന്ധി ചെയ്യുന്നു. ബി ജെ പി ശത്രുവല്ലെന്നു മുസ്ലിംലീഗ് പറയുന്നത് അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുണ്ടാക്കാനുള്ള നീക്കമാണ്. ഇത് സി പി എം വിരുദ്ധ ഇടത് വിരുദ്ധ സഖ്യത്തിനുള്ള നീക്കമാണെന്നും കോടിയേരി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    3 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    5 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    7 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    7 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    9 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    9 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    10 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    11 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    11 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല