Saturday, November 16th, 2019

മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി

കാന്തപുരം സുന്നി വിഭാഗം നേതാക്കള്‍ കോടിയേരിയെ സന്ദര്‍ശിച്ചു

Published On:Oct 15, 2019 | 12:26 pm

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും, മണ്ഡലത്തില്‍ 2006 ആവര്‍ത്തിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോടിയേരി ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. വിജയം ആര്‍ക്കൊപ്പമാണെന്ന് മണ്ഡലത്തില്‍ സജീവമായ മാധ്യമ പ്രവര്‍ത്തകര്‍ക്കല്ലേ കൂടുതല്‍ ബോധ്യപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി മഞ്ചേശ്വരത്തെത്തുന്നത്. തിരക്കിട്ട പ്രചരണ പരിപാടികളാണ് കോടിയേരിക്കുള്ളത്. 10 മണിയോടെയാണ് ഗസ്റ്റ് ഹൗസില്‍ നിന്നും കോടിയേരി പ്രചരണത്തിനായി പുറപ്പെട്ടത്. സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
അതിനിടെ കാന്തപുരം സുന്നി വിഭാഗം നേതാക്കള്‍ കോടിയേരിയെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് നേതാക്കള്‍ ഗസ്റ്റ് ഹൗസിലെത്തിയത്. മഞ്ചേശ്വരം മണ്ഡലത്തില്‍ കാന്തപുരം വിഭാഗം നിര്‍ണായക ശക്തിയാണ്. കോടിയേരി 10 മിനുട്ടോളം നേതാക്കളുമായി സംസാരിച്ചു. സൗഹാര്‍ദ സന്ദര്‍ശനമായിരുന്നുവെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്.
എന്നാല്‍ വോട്ട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയാണെന്നാണ് സൂചന. സുന്നി നേതാക്കളായ ആറ്റക്കോയ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സയ്യിദ് ഹാമിദ് തങ്ങള്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, മൂസ മദനി തലക്കി, മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

LIVE NEWS - ONLINE

  • 1
    7 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 2
    8 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 3
    11 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 4
    11 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 5
    11 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 6
    13 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 7
    13 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല

  • 8
    15 hours ago

    മുഖ്യമന്ത്രിക്ക് രാജ്യതലസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചു

  • 9
    15 hours ago

    യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ല: ഡിജിപി