Saturday, May 30th, 2020

യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

ഇത് വെറും ബ്ലാക്ക് മെയിലിംഗ്

Published On:Jun 18, 2019 | 11:55 am

തിരു: തനിക്കെതിരെ ബീഹാര്‍ സ്വദേശിനി ഉന്നയിച്ച പീഡന പരാതി വെറും ബ്ലാക്ക് മെയിലിംഗെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരി. ഇവര്‍ തനിക്കെതിരെ നേരത്തെയും പരാതി നല്‍കിയിട്ടുണ്ട്. അഭിഭാഷകനുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി.
വസ്തുതക്ക് നിരക്കാത്ത വാര്‍ത്തയാണിത്. ആറുമാസം മുമ്പെ ഇവര്‍ ഒരു കത്ത് നല്‍കിയിരുന്നു. അതില്‍ അഞ്ചുകോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഞാനവരെ കല്യാണം കഴിച്ചുവെന്നാണ് കത്തില്‍ അവര്‍ അവകാശപ്പെട്ടിരുന്നത്. ഇതിനെതിരെ കണ്ണൂര്‍ ഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടക്കവെയാണ് ഇപ്പോള്‍ പുതിയ വാര്‍ത്തകള്‍ വരുന്നത്. ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും ബിനോയ് കൊടിയേരി.കൂട്ടിച്ചേര്‍ത്തു.
എട്ടുവയസുള്ള കുട്ടിയുണ്ടെന്ന കാര്യത്തില്‍ അവരെ താന്‍ വെല്ലുവിളിച്ചിരുന്നതാണ്. അങ്ങനെയാണെങ്കില്‍ തന്നെ ഇന്നത് തെളിയിക്കാന്‍ ശാസ്ത്രീയമായ നിരവധി മാര്‍ഗങ്ങളുണ്ട്. ആ പറയുന്ന കാര്യങ്ങളിലൊന്നും അവര്‍ വരുന്നില്ല. ഒരു ബ്ലാക്ക് മെയിലിംഗ് മൂഡിലാണ് അവര്‍ നില്‍ക്കുന്നത്. ഇവര്‍ക്ക് പിന്നില്‍ ആരെങ്കിലുമുള്ളതായി അറിയില്ലെന്നും ബിനോയ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് ബിനോയ് കോടിയേരിക്കെതിരെ പീഡന ആരോപണവുമായി ബീഹാര്‍ സ്വദേശിനി രംഗത്ത് വന്നത്.
വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്നും കാട്ടി യുവതി അന്ധേരി ഓഷിവാര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 2009 മുതല്‍ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
ദുബായിയില്‍ ഡാന്‍സ് ബാറിലെ ജോലിക്കാരിയാണ് 33 കാരിയായ പരാതിക്കാരി. ഡാന്‍സ് ബാറിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയിയെ അവിടെവെച്ചാണ് പരിചയപ്പെടുന്നതെന്നും ജോലി ഉപേക്ഷിച്ചാല്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
ബിനോയിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2009 നവംബറില്‍ ഗര്‍ഭിണിയായെന്നും തുടര്‍ന്ന് മുംബൈയിലെത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാപിതാക്കള്‍ക്കും ബിനോയ് ഉറപ്പുനല്‍കിയിരുന്നു. 2010 ല്‍ അന്ധേരിയില്‍ ഫഌറ്റ് വാടകയ്‌ക്കെടുത്ത് അവിടെ താമസിപ്പിച്ചു. ബിനോയ് പതിവായി അവിടെ വന്നുപോകും. എല്ലാമാസവും പണം അയച്ചുതന്നിരുന്നു. എന്നാല്‍ 2015 ലാണ് തന്നെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയത്. 2018 ലാണ് ബിനോയ് വിവാഹിതനാണെന്ന് മനസിലാക്കുന്നതെന്നും യുവതി പറയുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബിനോയിക്കെതിരെ മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

 

 

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്