Thursday, September 24th, 2020

കൊച്ചി മെട്രൊ സര്‍വീസ് പുനരാരംഭിച്ചു

ലോക്ഡൗണിനെ തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു

Published On:Sep 7, 2020 | 10:19 am

കൊച്ചി: കൊച്ചി മെട്രൊ ഇന്നു മുതല്‍ സര്‍വീസ് ആരംഭിച്ചു. രാവിലെ ഏഴു മുതലാണ് സര്‍വീസ് ആരംഭിച്ചത്. വൈകിട്ട് ഒമ്പതു വരെയാണ് സര്‍വീസ്. ലോക്ഡൗണിനെ തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. അണ്‍ലോക്ക് നാലില്‍ മെട്രൊ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. കര്‍ശന നിബന്ധനകളോടെയാണ് മെട്രൊ സര്‍വീസുകള്‍ തുടങ്ങുന്നത്. യാത്രക്കാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നതിനായി സീറ്റുകളില്‍ അടയാളങ്ങള്‍ ചെയ്തിട്ടുണ്ട്. നിന്നു യാത്ര ചെയ്യുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രമായിരിക്കും അനുവാദം. കൂടാതെ ഓരോ ട്രിപ്പിന് ശേഷവും അണുവിമുക്തമാക്കിയതിനു ശേഷമായിരിക്കും അടുത്ത ട്രിപ്പ്.
നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്കു മാത്രമായിരിക്കും സഞ്ചരിക്കാന്‍ കഴിയുക. യാത്രക്കിടെ എല്ലാ സ്റ്റേഷനുകളിലും ഇരുപത് സെക്കന്റ് ട്രെയിനിന്റെ എല്ലാ വാതിലുകളും തുറന്നിടും. ടിക്കറ്റെടുക്കാന്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ക്കാണ് മുന്‍ഗണന. അല്ലെങ്കില്‍ പ്രത്യേകമായി തയാറാക്കിയിട്ടുള്ള ബോക്സില്‍ പണം നിക്ഷേപിക്കണം. അധിക പണമാണെങ്കില്‍ അണുവിമുക്തമാക്കിയതിനു ശേഷം ബാക്കി പണം തിരികെ നല്‍കും.

LIVE NEWS - ONLINE

  • 1
    33 mins ago

    കഞ്ചാവ് വേണ്ട, ഹാഷിഷ് മതി; ദീപികയുടെയും ശ്രദ്ധയുടെയും ചാറ്റുകള്‍ പുറത്ത്

  • 2
    1 hour ago

    കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

  • 3
    1 hour ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 4
    2 hours ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 5
    2 hours ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 6
    2 hours ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 7
    17 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 8
    18 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 9
    19 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍