Monday, May 25th, 2020

ജസ്റ്റീസ് കെഎംജെയുടെ നിയമനം: കൊളീജിയം ബുധനാഴ്ച ചേരും

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കൊളീജിയം അംഗങ്ങള്‍.

Published On:Apr 28, 2018 | 8:22 am

ന്യുഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസും മലയാളിയുമായ കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കി ഉയര്‍ത്താനുള്ള ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയയച്ചത് ചര്‍ച്ച ചെയ്യാന്‍ കൊളീജിയം യോഗം ബുധനാഴ്ച ചേരും. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് കൊളീജിയം വിളിച്ചിരിക്കുന്നത്. യോഗത്തിന് പ്രത്യേക അജണ്ടയൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും ജസ്റ്റീസ് കെ.എം ജോസഫിന്റെ നിയമനം സംബന്ധിച്ച വിവാദമായിരിക്കാം പ്രധാന വിഷയമെന്നാണ് സൂചന. ജസ്റ്റീസ് ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാര്‍ശ തിരിച്ചയച്ച കേന്ദ്രസര്‍ക്കാര്‍ നടപടി വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ ശിപാര്‍ശ വീണ്ടും കേന്ദ്രത്തിനയച്ചേക്കുമെന്നാണ് സൂചന. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കൊളീജിയം അംഗങ്ങള്‍. ജസ്റ്റീസ് ജോസഫിനേക്കാള്‍ സീനിയറും യോഗ്യരുമായ വേറെ ചീഫ് ജസ്റ്റീസുമാര്‍ നിലവിലുണ്ടെന്നും കേരളാ ഹൈക്കോടതിക്ക് മതിയായ പ്രാതിനിധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയത്.

 

LIVE NEWS - ONLINE

  • 1
    28 mins ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    6 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    7 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    9 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    9 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    9 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    9 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്