Monday, May 25th, 2020

കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള ഫയല്‍ കേന്ദ്രം മടക്കി

സീനിയോറിറ്റി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത തേടിയാണ് ഫയല്‍ മടക്കിയത്.

Published On:Apr 26, 2018 | 3:22 pm

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കിയതായി റിപ്പോര്‍ട്ട്. സീനിയോറിറ്റി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത തേടിയാണ് ഫയല്‍ മടക്കിയത്. കൊളീജിയം ന്യായമായ പരിശോധന നടത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രമാണ് ഇന്നലെ അംഗീകരിച്ചത്. ഇതിനിടെ, ഫയല്‍ മടക്കിയതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷനും രംഗത്തെത്തി.
സുപ്രീംകോടതി കൊളീജിയത്തിനു മുകളിലല്ല കേന്ദ്രമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. ഇന്ദുമല്‍ഹോത്രയുടെ സത്യപ്രതിജ്ഞ നീട്ടിവെക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകരും ആവശ്യപ്പെട്ടു. സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത രണ്ടുപേരില്‍ ഒരാളുടെ നിയമനം മാത്രം അംഗീകരിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയിലാണ് പ്രതിഷേധം ശക്തമായത്.
ചീഫ് ജസ്റ്റിസിനോട് അഭിപ്രായം തേടാതെ കേന്ദ്രം ഏകപക്ഷീയ തീരുമാനം എടുത്തതിനെതിരെ സുപ്രീംകോടതി ജഡ്ജിമാര്‍ക്കും അതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്താനാവശ്യപ്പെട്ട് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി. മൂന്ന് മാസം മുമ്പാണ് കെ.എം.ജോസഫിനെയും ഇന്ദു മല്‍ഹോത്രയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ കോളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍ 2016ല്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ കെ.എം.ജോസഫ് തടഞ്ഞതാണ് അദ്ദേഹത്തെ തഴഞ്ഞതിന് പിന്നിലെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    31 mins ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    6 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    7 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    9 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    9 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    9 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    10 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്