Thursday, October 22nd, 2020

മൂന്നുപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഹാജരായില്ല; ശ്രീറാമിന് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്നു തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. കേസില്‍ വിചാരണ നടപടി ആരംഭിക്കാനിരിക്കെയാണ് ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ട രാമന് കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. അതേസമയം, രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസ് ഇന്ന് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. അന്‍പതിനായിരം രൂപയുടെ സ്വന്തം ജാമ്യം ബോന്‍ഡിന്മേലും തുല്യ … Continue reading "മൂന്നുപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഹാജരായില്ല; ശ്രീറാമിന് കോടതിയുടെ അന്ത്യശാസനം"

Published On:Sep 18, 2020 | 3:51 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്നു തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. കേസില്‍ വിചാരണ നടപടി ആരംഭിക്കാനിരിക്കെയാണ് ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ട രാമന് കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
അതേസമയം, രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസ് ഇന്ന് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. അന്‍പതിനായിരം രൂപയുടെ സ്വന്തം ജാമ്യം ബോന്‍ഡിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്മേലുമാണ് കോടതി വഫ ഫിറോസിന് ജാമ്യം അനുവദിച്ചത്. ഇരുവരോടും ഇന്ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നെങ്കിലും വഫ മാത്രമാണ് ഇന്ന് കോടതിയില്‍ ഹാജരായത്. വിവിധ കാരണങ്ങള്‍ പറഞ്ഞാണ് മൂന്ന് തവണ ശ്രീറാം വെങ്കിട്ട രാമന്‍ കോടതിയില്‍ ഹാജരാകാതിരുന്നത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    5 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    6 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    7 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    9 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    9 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    10 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    10 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    11 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല