Friday, September 25th, 2020

ഭാര്യയെ ഉപേക്ഷിച്ചതിന് ആദ്യം ജയിലിലടക്കേണ്ടത് ആ ഉന്നതനെ: കെ കെ രാഗേഷ്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

Published On:Feb 14, 2020 | 12:54 pm

കണ്ണൂര്‍: മുത്തലാഖിന്റെ പേരില്‍ മുസ്ലീങ്ങളെ ജയിലിലടക്കാന്‍ നോക്കുന്നവര്‍ ആദ്യം ജയിലിലടക്കേണ്ടത് ഇന്ത്യയിലെ ഒരു ഉന്നതനെയാണെന്ന് കെ കെ രാഗേഷ് എം പി പറഞ്ഞു. ഇന്‍കംടാക്‌സ് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ജവഹര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയാളാണ് ഭാര്യയെ ഉപേക്ഷിച്ചതിന് ആദ്യം ജയിലിലടക്കേണ്ടത്. ഞാന്‍ ഇക്കാര്യം പാര്‍ലമെന്റില്‍ മുത്തലാഖ് ബില്ലിന്റെ ചര്‍ച്ചയില്‍ വ്യക്തമായി പറഞ്ഞിരുന്നു. അയാള്‍ ആരാണെന്ന് ബി ജെ പി എം പിമാര്‍ക്കും കൃത്യമായി പിടികിട്ടിയിട്ടുണ്ട്. മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അതിനെ രാജ്യത്തെ മിക്ക രാഷ്ട്രീയപാര്‍ട്ടികളും സ്വാഗതം ചെയ്തു. അതിന് മുകളില്‍ ഒരു നിയമവും പാസ്സാക്കേണ്ട ആവശ്യമില്ല. എന്നാല്‍ മുസ്ലീങ്ങളെ മാത്രം ലക്ഷ്യമാക്കിയാണ് മോദി സര്‍ക്കാര്‍ പുതിയ നിയമം പാസ്സാക്കിയത്. നമ്മുടെ രാജ്യം ഒരു ഹിന്ദുപാകിസ്ഥാനായി മാറുകയാണ്. മതേതര ഭരണഘടനയില്‍ തെല്ലും വിശ്വാസമില്ലാത്തവരാണ് രാജ്യത്തെ ഹിന്ദുപാകിസ്ഥാനാക്കാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് ശരിയല്ലെന്നും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും കെ കെ രാഗേഷ് എം പി പറഞ്ഞു. രാജ്യത്തെ സപ്ലൈ ബെയ്‌സിലാണോ ഡിമാന്റ് ബെയ്‌സിലാണോ തകരാറ് എന്ന് ചോദിച്ചാല്‍ ഡിമാന്റ് ബെയ്‌സില്‍ തന്നെയാണ് പ്രശ്‌നം. കാരണം സാധാരണക്കാരന്‍ ഉല്‍പാദിപ്പിച്ച സാധനങ്ങള്‍ വാങ്ങാന്‍ ആളില്ല. ഉദാഹരണത്തിന് ഇവിടുത്തെ ടയര്‍ കമ്പനികള്‍ തന്നെ. അതിപ്പോള്‍ ഓരോന്നായി അടച്ചുകൊണ്ടിരിക്കയാണ്. റബ്ബറിന് വില കുറഞ്ഞതുകൊണ്ടല്ല മറിച്ച് ഉല്‍പാദന സാധനങ്ങള്‍ വാങ്ങാന്‍ ആളില്ല. വാങ്ങല്‍ ശേഷിയുടെ കുറവുകൊണ്ടാണ് കമ്പനികള്‍ അടച്ചുപൂട്ടേണ്ടിവരുന്നതെന്നും രാഗേഷ് പറഞ്ഞു. രാജ്യത്ത് സാമ്പത്തിക മാന്ദ്യം കുറയണമെങ്കില്‍ പാവപ്പെട്ട കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന ആനുകൂല്യം വെട്ടിക്കുറക്കുന്നത് നിര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ബേങ്കുകള്‍ നഷ്ടത്തിലാകാന്‍ കാരണം കിട്ടാക്കടം പെരുകുന്നതാണ്. കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം 11 ലക്ഷം കോടിയായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതാണെങ്കില്‍ എഴുതിത്തള്ളിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും രാഗേഷ് ആരോപിച്ചു.
സംഘടനയുടെ കേരള വര്‍ക്കിംഗ് പ്രസിഡന്റ് എ ബിനൂപ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയര്‍മാനുമായ കെ വി സുമേഷ്, ഐ ടി ഇ എഫ് കേന്ദ്രകമ്മറ്റി പ്രസിഡന്റ് പി വി രാജേന്ദ്രന്‍, എം വി ചന്ദ്രന്‍, ഇന്‍കം ടാക്‌സ് കമ്മീഷണര്‍ എന്‍ ജയശങ്കര്‍ ഐ ആര്‍ എസ്, കണ്ണൂര്‍ റേഞ്ച് ജോയിന്റ് കമ്മീഷണര്‍ കെ ഗിരീഷ് ഐ ആര്‍ എസ്, ഇയാസ് അഹമ്മദ് ഐ ആര്‍ എസ്, വി എം ജയദേവന്‍, എം വി ശങ്കരന്‍, ഇ പി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
ഉച്ചതിരിഞ്ഞ് പ്രതിനിധി സമ്മേളനവും വൈകീട്ട് 6.30ന് കലാസന്ധ്യയും ഉണ്ടാവും. ഇന്നും നാളെയുമാണ് സമ്മേളനം നടക്കുന്നത്.

 

LIVE NEWS - ONLINE

 • 1
  54 mins ago

  പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

 • 2
  2 hours ago

  എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

 • 3
  3 hours ago

  കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

 • 4
  4 hours ago

  സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

 • 5
  4 hours ago

  സ്വര്‍ണവില പവന് 200 രൂപ കൂടി

 • 6
  4 hours ago

  യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

 • 7
  4 hours ago

  ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

 • 8
  6 hours ago

  കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

 • 9
  6 hours ago

  ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു