Wednesday, May 27th, 2020

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വിജയം

രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഈ തോല്‍വിയോടെ മങ്ങുകയാണ്.

Published On:Apr 17, 2019 | 9:34 am

മൊഹാലി: തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ക്ക് ശേഷം കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വീണ്ടും വിജയം. രാജസ്ഥാന്‍ റോയല്‍സിനെ 12 റണ്‍സിന് തോല്‍പിച്ചാണ് പഞ്ചാബിന്റെ മുന്നേറ്റം. ഒമ്പതു മത്സരത്തില്‍ അഞ്ചാം ജയം നേടിയ പഞ്ചാബിന് ഇതോടെ 10 പോയന്റായി. ആറാം തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഈ തോല്‍വിയോടെ മങ്ങുകയാണ്.
വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് രാഹുല്‍ തൃപതിയുടെ (50) ബാറ്റിംഗ് കരുത്തില്‍ രാജസ്ഥാന്‍ പൊരുതിയെങ്കിലും അവസാനം തകര്‍ന്നത് തിരിച്ചടിയായി. ജോസ് ബട്ട്‌ലര്‍ (23), സഞ്ജു സാംസണ്‍ (27), അജിന്‍ക്യ രഹാനെ (26) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. സ്റ്റുവര്‍ട്ട് ബിന്നി (11 പന്തില്‍ 33) വാലറ്റത്ത് പുറത്താകാതെ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും രക്ഷയുണ്ടായില്ല. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബ് 182/6, രാജസ്ഥാന്‍ റോയല്‍സ്: 170/7 .

 

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്