Monday, May 25th, 2020

കിം ജോങ് ഉന്നിന്റെ ആരോ​ഗ്യസ്ഥിതിയുടെ യാഥാർത്ഥ്യം തനിക്കറിയാമെന്ന് ഡൊണാൾഡ് ട്രംപ്

വെെറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്താരാഷ്ട്ര ശ്രദ്ധ ഉയർന്ന കിം ജോങ് ഉന്നിന്റെ വിഷയത്തിൽ ട്രംപ് പ്രതികരിച്ചത്

Published On:Apr 28, 2020 | 10:28 am

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ചും അദ്ദേഹം മരിച്ചുവെന്നും ജീവിച്ചിരിപ്പുണ്ടെന്നും അഭ്യൂഹങ്ങൾ ഉയരവെ ഉത്തരകൊറിയൻ നേതാവിന്റെ ആരോ​ഗ്യസ്ഥിതിയുടെ യാഥാർത്ഥ്യം തനിക്കറിയാമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

വെെറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്താരാഷ്ട്ര ശ്രദ്ധ ഉയർന്ന കിം ജോങ് ഉന്നിന്റെ വിഷയത്തിൽ ട്രംപ് പ്രതികരിച്ചത്.
”ഇപ്പോൾ എനിക്ക് ഈ കാര്യങ്ങൾ നിങ്ങളോട് പറയുന്നതിൽ പരിമിതി ഉണ്ട്. പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ വിവരങ്ങൾ അറിയാം. അതിനെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല”. ട്രംപ് പറഞ്ഞു.
എനിക്ക് കിം ജോങ് ഉന്നുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അമേരിക്കൻ പ്രസിഡന്റ് ഞാനല്ലായിരുന്നെങ്കിൽ ഉത്തരകൊറിയയുമായി ഒരു പക്ഷേ ഒരു യുദ്ധം തന്നെ ഇവിടെ നടന്നേനെ എന്നും ട്രംപ് വെെറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏപ്രിൽ 15ന് കിം ജോങ് ഉൻ മുടങ്ങാതെ പങ്കെടുത്തിരുന്ന മുത്തച്ഛന്റെ ജന്മദിന വാർഷിക ആഘോഷ പരിപാടിയിലെ അദ്ദേഹത്തിന്റെ അസാന്നിധ്യമാണ് കിം ജോങ് ഉന്നിന്റെ ആരോ​ഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലേക്ക് ലോക ശ്രദ്ധ തിരിച്ചത്.

LIVE NEWS - ONLINE

  • 1
    9 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    12 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    14 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    15 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    17 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    18 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    18 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    18 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്