കേരള ബാങ്കിന്റെ പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു. എം.കെ കണ്ണനാണ് വൈസ് പ്രസിഡന്റ്. കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകൾ കേരളം ബാങ്കിനുണ്ടെന്നും ഒരു ജില്ല മാത്രം മാറി നിൽക്കുന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലതാമസം ഇല്ലാതെ കേരള ബാങ്കിന്റെ ഭാഗമായി മാറാൻ മലപ്പുറം തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബാങ്ക് വഴി സംവിധാനം ഒരുക്കും. കേരള ബാങ്കിന്റെ അനുകൂല്യങ്ങൾ ഒരു ജില്ലക്ക് മാത്രമായി … Continue reading "ഗോപി കോട്ടമുറിക്കൽ കേരള ബാങ്ക് പ്രസിഡന്റ്; എം.കെ കണ്ണൻ വൈസ് പ്രസിഡന്റ്"
കേരള ബാങ്കിന്റെ പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു. എം.കെ കണ്ണനാണ് വൈസ് പ്രസിഡന്റ്. കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകൾ കേരളം ബാങ്കിനുണ്ടെന്നും ഒരു ജില്ല മാത്രം മാറി നിൽക്കുന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലതാമസം ഇല്ലാതെ കേരള ബാങ്കിന്റെ ഭാഗമായി മാറാൻ മലപ്പുറം തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബാങ്ക് വഴി സംവിധാനം ഒരുക്കും. കേരള ബാങ്കിന്റെ അനുകൂല്യങ്ങൾ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ല. വിട്ടു നിൽക്കാനുള്ള തീരുമാനത്തിന് നേതൃത്വം നൽകിയവർ പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.