Sunday, October 25th, 2020

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ. കെ ബാലന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. 119 ഓളം ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. കൊവിഡിനെ തുടര്‍ന്ന് തീയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചവയില്‍ അധികവുമെന്നാണ് അറിയുന്നത്. മധു നാരായണന്റെ കുമ്ബളങ്ങി നൈറ്റ്സ്, മനു അശോകന്റെ ഉയരെ, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, സജിന്‍ ബാബുവിന്റെ ബിരിയാണി, ടികെ രാജീവ് കുമാറിന്റെ കോളാമ്ബി, മനോജ് കാന ഒരുക്കിയ കെഞ്ചിര, പി. ആര്‍ … Continue reading "സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്"

Published On:Oct 13, 2020 | 9:29 am

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ. കെ ബാലന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. 119 ഓളം ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. കൊവിഡിനെ തുടര്‍ന്ന് തീയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചവയില്‍ അധികവുമെന്നാണ് അറിയുന്നത്. മധു നാരായണന്റെ കുമ്ബളങ്ങി നൈറ്റ്സ്, മനു അശോകന്റെ ഉയരെ, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, സജിന്‍ ബാബുവിന്റെ ബിരിയാണി, ടികെ രാജീവ് കുമാറിന്റെ കോളാമ്ബി, മനോജ് കാന ഒരുക്കിയ കെഞ്ചിര, പി. ആര്‍ അരുണിന്റെ രംപുന്തനവരുതി, ഖാലിദ് റഹ്മാന്റെ ഉണ്ട, പ്രിയദര്‍ശന്റെ മരക്കാര്‍ അടക്കമുള്ള ചിത്രങ്ങളാണ് മികച്ച ചിത്രങ്ങള്‍ക്കായുള്ള മത്സരത്തില്‍ മുന്നിലുള്ളത്.
കുമ്ബളങ്ങി നൈറ്റ്സ്, അമ്ബിളി തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സൗബിന്‍ ഷാഹിര്‍, മൂത്തോനിലെ പ്രകടനത്തിലൂടെ നിവിന്‍ പോളി, ഇഷ്‌ക്കിലെ കഥാപാത്രത്തിലൂടെ ഷെയ്ന്‍ നിഗം, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി, ഫൈനല്‍സ് അടക്കമുള്ള ചിത്രങ്ങളിലൂടെ സുരാജ് വെഞ്ഞാറമൂടും നടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലെത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    10 hours ago

    വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

  • 2
    14 hours ago

    ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

  • 3
    15 hours ago

    ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

  • 4
    15 hours ago

    കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 5
    15 hours ago

    പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

  • 6
    15 hours ago

    രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

  • 7
    1 day ago

    സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 8
    1 day ago

    ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

  • 9
    2 days ago

    കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം