Thursday, April 2nd, 2020

15 കിലോ അരി ഉള്‍പ്പടെ ഒരുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍

ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മന്ത്രിസഭായോഗത്തിന് ശേഷം ഉണ്ടാകും

Published On:Mar 25, 2020 | 11:25 am

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്.

15 കിലോ അരി ഉള്‍പ്പടെ ഒരുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എല്ലാ ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്കും വിതരണം ചെയ്യാനാണ് തീരുമാനം.ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മന്ത്രിസഭായോഗത്തിന് ശേഷം ഉണ്ടാകും.

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കും.

സംസ്ഥാനത്തെ ബിവ്‌റേജ്‌സ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബിവ്‌റേജ് കോര്‍പ്പറേഷന്‍ എം.ഡി ഇത് സംബന്ധിച്ച നിര്‍ദേശം ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് നല്‍കി.
മദ്യവില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കുന്നതിനെക്കുറിച്ച് മന്ത്രിസഭായോഗം പരിഗണിക്കുന്നുണ്ട്.
രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിവ്‌റേജ്‌സ് ഔട്ട്‌ലെറ്റുകളും അടച്ചിടാന്‍ നിര്‍ബന്ധിതമായത്. നേരത്തെ ബാറുകള്‍ അടച്ചിരുന്നെങ്കിലും ബിവ്‌റേജ്‌സ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്.

LIVE NEWS - ONLINE

  • 1
    14 mins ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും

  • 2
    38 mins ago

    കൊറോണ: അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു

  • 3
    1 hour ago

    ലോകത്ത് കൊറോണബാധിതർ 9 ലക്ഷം കടന്നു

  • 4
    21 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 5
    22 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 6
    22 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 7
    22 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 8
    22 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 9
    23 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്