Friday, April 3rd, 2020

വാര്‍ത്തകളിപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയല്ല സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്: കെമാല്‍പാഷ

കണ്ണൂരിന്റെ നന്മകള്‍ ലോകത്തിന് മുന്നില്‍ അറിയിക്കാന്‍ കണ്ണൂര്‍ വണ്ണിന് കഴിയണം.

Published On:Feb 17, 2020 | 11:19 am

കണ്ണൂര്‍: ജനാധിപത്യ പ്രക്രിയ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്ന് ജസ്റ്റിസ് കെമാല്‍പാഷ. പുതിയ ദൃശ്യ-മാധ്യമ ചാനലായ കണ്ണൂര്‍ വണ്ണിന്റെ ഉദ്ഘാടന വേളയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് മാധ്യമ ധര്‍മം. എന്നാല്‍ ഇന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയല്ല സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. സത്യസന്ധതയോടെയുള്ള മാധ്യമ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന്റെ കാവലാളായി മാറും. നിതാന്ത ജാഗ്രതയോടെ നീങ്ങേണ്ട ഘട്ടമാണിത്. കണ്ണ് തെറ്റിയാല്‍ പ്രത്യാഘാതമുണ്ടാകും. ജനാധിപത്യത്തില്‍ പൗര സ്വരം ഉയര്‍ത്താനുള്ള സ്വാതന്ത്ര്യം വേണം.നാനാത്വ സമൂഹത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം ഒരേ പോലെ ലഭിക്കണം. അഭിപ്രായപ്രകടനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന പ്രവണത നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നതില്‍ ജസ്റ്റീസ് കെമാല്‍ പാഷ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. എതിര്‍പ്പുകളെ ദേശദ്രോഹമെന്ന് മുദ്രയടിക്കുന്നത് ജനാധിപത്യത്തിന്റെ ഹൃദയം പിളര്‍ക്കുമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രകടിപ്പിച്ച അഭിപ്രായം തന്റെ കൂടി അഭിപ്രായമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
മാധ്യമങ്ങളെ ഭരണകൂടം അടിച്ചമര്‍ത്താന്‍ നോക്കും. മാധ്യമങ്ങള്‍ തളരുമ്പോള്‍ ജനാധിപത്യം മരിക്കും. മാധ്യമങ്ങളെ അടിച്ചമര്‍ത്തുക എന്നത് എക്കാലത്തേയും ഭരണകൂട പോലീസ് നയമാണ്. നിസ്വാര്‍ഥ പത്രപ്രവര്‍ത്തകര്‍ ശാരീരിക പീഡനത്തിരയാവുന്നത് എന്റെ മനസലിയിച്ച സംഭവങ്ങളാണ് .ഒരു കാര്യവുമില്ലാതെ ഉപദ്രവിക്കപ്പെടുക. അതിന്റെ ഇരയായിരുന്നു സുദിനം പത്രാധിപര്‍ മനിയേരി മാധവന്‍. സി ബി ഐ കോടതി ജഡ്ജിയായിരിക്കുമ്പോള്‍ സുദിനം കേസ് പരിഗണിക്കേണ്ടിവന്ന കാര്യവും ജസ്റ്റീസ് കമാല്‍ പാഷ അനുസ്മരിച്ചു. പ്രസ്തുത കേസുമായി സി ബി ഐ കോടതിയിലെ ജഡ്ജിയായിരിക്കുമ്പോള്‍ അദ്ദേഹം നിരപരാധിയാണെന്നും സത്യസന്ധമായ പത്രപ്രവര്‍ത്തനം പോലീസ് അടിച്ചൊതുക്കാനുള്ള ശ്രമത്തിന്റെ ഇരയായിരുന്നു മനിയേരിയെന്നും തനിക്ക് ബോധ്യപ്പെട്ടിരുന്നു. സുദിനം പത്രാധിപര്‍ മനിയേരി മാധവനുമായി തനിക്ക് ഒരു ആത്മബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് കേസുകള്‍ ജഡ്ജിയായിരിക്കുമ്പോള്‍ തന്റെ മുന്നിലെത്തിയിട്ടുണ്ടെങ്കിലും മനിയേരിയുടെ പേര് ഇത്രയും കാലം ഓര്‍ത്തുവെക്കാന്‍ തന്നെ ഒരു കാരണമുണ്ട്. അത് മറ്റൊന്നുമല്ല. പേരിലെ വ്യത്യാസം തന്നെയാണ്. ആദ്യം താന്‍ ‘മണിയേരി മാധവന്‍ ‘ എന്നാണ് വിളിച്ചിരുന്നത്. മനിയേരി മാധവനാണ് പേരെന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോഴാണ് മണിയേരിയല്ല, മനിയേരിയാണ് ശരിയെന്ന് ഉറപ്പിച്ചത്. ആ പേരുമാറ്റമാണ് പ്രത്യേകമായി അദ്ദേഹത്തെ ഓര്‍ത്തുവെക്കാന്‍ കാരണമെന്നും കെമാല്‍പാഷ പറഞ്ഞു.
കണ്ണൂരുകാര്‍ ഏത് നല്ലകാര്യത്തിനും മുന്‍പന്തിയിലുണ്ടാവുന്നവരാണ്. അവകാശങ്ങള്‍ നേടിയെടുക്കാനായാലും എന്തിനും ഏതിനും. എന്നാല്‍ അതുപോലെ തന്നെ മുന്‍കോപക്കാരുമാണ്. മുന്‍കോപം പലപ്പോഴും അപകടം ക്ഷണിച്ച് വരുത്തും. അത് നിയന്ത്രിക്കാന്‍ കഴിയണം. ജസ്റ്റിസ് കെമാല്‍പാഷ അഭിപ്രായപ്പെട്ടു.
കണ്ണൂരിന്റെ നന്മകള്‍ ലോകത്തിന് മുന്നില്‍ അറിയിക്കാന്‍ കണ്ണൂര്‍ വണ്ണിന് കഴിയണം. കണ്ണൂരുകാര്‍ നല്ലമനസിന്റെ ഉടമകളാണ്. പ്രസ്ഥാനത്തോടുള്ള ആത്മാര്‍ത്ഥതയും കൂറുമാണ് സംഘര്‍ഷത്തിലേക്ക് എടുത്തുചാടുന്നതിനുള്ള കാരണം. കണ്ണൂരിന്റെ സംഘര്‍ഷാവസ്ഥ കുറഞ്ഞുവരുന്നുവെന്നത് ആശ്വാസമുണ്ടാക്കുന്നുണ്ട്. മാധ്യമ വ്യവസായങ്ങള്‍ക്ക് ഇപ്പോഴും സാധ്യതകളുണ്ട്. എന്നാല്‍ പരസ്യങ്ങളില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നോട്ടുപോകാനാവില്ല. പരസ്യമേഖലകളില്‍ ചില പ്രതിസന്ധികള്‍ വരാനിരിക്കുന്നുവെന്ന് മാത്രമാണ് മുന്നിലുള്ള വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷകരെ കണ്ണുകളായി കണ്ണൂര്‍ വണ്‍ മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

 

LIVE NEWS - ONLINE

 • 1
  12 mins ago

  ‘രഹസ്യ സ്വഭാവം ആണ് ഇത്തരം ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്’; രഹസ്യ ബന്ധങ്ങളുടെ ലോക്ക്ഡൗണ്‍ കാലം

 • 2
  20 mins ago

  കോവിഡ് -19 ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ വ്യായാമം ചെയ്യാനും ഫിറ്റ് ആയിരിക്കാനും സഞ്ജയ് ദത്ത്

 • 3
  26 mins ago

  ദീപം തെളിയിക്കല്‍; ഒരു കാഴ്ചപ്പാടുമില്ലാത്ത ഷോ മാത്രമെന്ന് തരൂര്‍

 • 4
  29 mins ago

  ചൂ​ടു​കാ​ലാ​വ​സ്ഥ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് തെ​ളി​വി​ല്ല: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

 • 5
  33 mins ago

  ലോക്ക്ഡൗണിനിടെ ഇരട്ടക്കുട്ടികള്‍; കൊറോണയെന്നും കോവിഡെന്നും പേരുനല്‍കി മാതാപിതാക്കള്‍

 • 6
  46 mins ago

  ‘ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കുമൊന്നും ഇതുവരെ പഞ്ഞമുണ്ടായിരുന്നില്ല, ഇനി അതും ഉണ്ടാവും’- പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച്‌ കണ്ണന്‍ ഗോപിനാഥന്‍

 • 7
  1 hour ago

  കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്‌പെൻഷൻ

 • 8
  2 hours ago

  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി

 • 9
  2 hours ago

  ലോക്ക് ഡൗണുമായി ജനങ്ങൾ സഹകരിച്ചു: പ്രധാനമന്ത്രി