Saturday, December 14th, 2019

കീഴ്പ്പള്ളിയില്‍ കാട്ടാന ഇറങ്ങി; ടാപ്പിംഗ് തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു

ആറളം: കീഴ്പ്പള്ളി വട്ടപ്പറമ്പില്‍ വീണ്ടും കാട്ടാനയുടെ വിളയാട്ടം. ടാപ്പിംഗ് തൊഴിലാളികളെ കാട്ടാന ഓടിച്ചു. തെങ്ങും വാഴയും റബ്ബറും ഉള്‍പ്പെടെ വ്യാപകമായി കൃഷി നശിപ്പിച്ചു. പനക്കപ്പതാലി ഷിന്റോ, അന്ത്യനാട് ജെയിംസ് എന്നിവരെയാണ് ടാപ്പിംഗ് ചെയ്യുന്നതിനിടെ കാട്ടാന ഓടിച്ചത്. മാത്യു എന്നയാളുടെ 60 വാഴയാണ് കാട്ടാന നശിപ്പിച്ചത്. ഒരാഴ്ച മുമ്പ് ഇവിടെ കാട്ടാനയിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. ആറളം ഫാമിലെ പുനരധിവാസ മേഖലയില്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ആദിവാസികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതോടെ വന്‍ പ്രതിഷേധം നാട്ടുകാരില്‍ നിന്നും ഉയര്‍ന്നിരുന്നു. … Continue reading "കീഴ്പ്പള്ളിയില്‍ കാട്ടാന ഇറങ്ങി; ടാപ്പിംഗ് തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു"

Published On:Dec 22, 2018 | 10:35 am

ആറളം: കീഴ്പ്പള്ളി വട്ടപ്പറമ്പില്‍ വീണ്ടും കാട്ടാനയുടെ വിളയാട്ടം. ടാപ്പിംഗ് തൊഴിലാളികളെ കാട്ടാന ഓടിച്ചു. തെങ്ങും വാഴയും റബ്ബറും ഉള്‍പ്പെടെ വ്യാപകമായി കൃഷി നശിപ്പിച്ചു.
പനക്കപ്പതാലി ഷിന്റോ, അന്ത്യനാട് ജെയിംസ് എന്നിവരെയാണ് ടാപ്പിംഗ് ചെയ്യുന്നതിനിടെ കാട്ടാന ഓടിച്ചത്. മാത്യു എന്നയാളുടെ 60 വാഴയാണ് കാട്ടാന നശിപ്പിച്ചത്.
ഒരാഴ്ച മുമ്പ് ഇവിടെ കാട്ടാനയിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. ആറളം ഫാമിലെ പുനരധിവാസ മേഖലയില്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ആദിവാസികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതോടെ വന്‍ പ്രതിഷേധം നാട്ടുകാരില്‍ നിന്നും ഉയര്‍ന്നിരുന്നു. 17 ആനകളെ കഴിഞ്ഞ ദിവസം വനപാലക സംഘം തുരത്തി കാട്ടിലേക്ക് വിട്ടിരുന്നു. ഡ്രോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷത്തിന് ശേഷമാണ് കാട്ടാനക്കൂട്ടത്തെ കണ്ടെത്തി തുരത്തിയത്. ഇതിനിടയിലാണ് ഇന്ന് വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങിയത്.

 

LIVE NEWS - ONLINE

  • 1
    5 mins ago

    പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

  • 2
    10 mins ago

    സീറ്റുകള്‍ വിട്ടുകൊടുക്കില്ല: ജോസ് കെ. മാണി

  • 3
    14 mins ago

    പോക്‌സോ കേസില്‍ മുങ്ങിയ പ്രതി മൂന്നുവര്‍ഷത്തിന് ശേഷം കീഴടങ്ങി

  • 4
    17 mins ago

    നാളെ മുതല്‍ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം

  • 5
    36 mins ago

    യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

  • 6
    45 mins ago

    ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാരന്‍…

  • 7
    45 mins ago

    കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ: മന്ത്രി സുധാകരന്‍

  • 8
    45 mins ago

    ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും മന്ത്രി

  • 9
    51 mins ago

    മുബാറക് വധം: എട്ടാം പ്രതി അറസ്റ്റില്‍