Thursday, September 24th, 2020

കാസര്‍കോട് 159 പേർക്ക് കോവിഡ് ഭേദമായി

ഇനി 16 പേര്‍ മാത്രമാണ് ജില്ലയിൽ ചികിത്സയിലുള്ളത്

Published On:Apr 26, 2020 | 9:02 am

കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 175 കേസുകളില്‍ 159 പേർക്കും രോഗം ഭേദമായി. ഇനി 16 പേര്‍ മാത്രമാണ് ജില്ലയിൽ ചികിത്സയിലുള്ളത്.

നേരത്തെ രണ്ട് നഗരസഭകളിലും 15 പഞ്ചായത്തുകളിലും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ 5 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി പോസിറ്റീവ് കേസുകള്‍ ചുരുങ്ങി. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത 10 പഞ്ചായത്തുകളില്‍ നിലവില്‍ രോഗികളില്ല.

ജില്ലയില്‍ ചെങ്കള പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 6 പേര്‍. കാഞ്ഞങ്ങാട് നഗരസഭയിലും മധൂര്‍ പഞ്ചായത്തിലും ഓരോ കേസുകള്‍. മൊഗ്രാല്‍ പുത്തൂര്‍, മുളിയാര്‍, ചെമ്മനാട് പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭയിലും രണ്ട് കേസുകള്‍ വീതവുമാണ് ഇനി ജില്ലയിലുള്ളത്. അടുത്ത രണ്ട് ആഴ്ച ജില്ലയില്‍ നിര്‍ണ്ണായകമാണ്. പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ രണ്ടാഴ്ചക്കകം കാസര്‍കോട് രോഗമുക്തമാവുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.

LIVE NEWS - ONLINE

  • 1
    14 mins ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 2
    16 mins ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 3
    35 mins ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 4
    40 mins ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 5
    15 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 6
    17 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 7
    18 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍

  • 8
    18 hours ago

    സി-ആപ്റ്റില്‍ വീണ്ടും എന്‍ ഐ എ പരിശോധന; വാഹനത്തിന്റെ ജി പി എസ് റെക്കോര്‍ഡര്‍ പിടിച്ചെടുത്തു

  • 9
    18 hours ago

    പാളയം മാര്‍ക്കറ്റും അടക്കുന്നു: 233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു