Monday, May 25th, 2020

കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി

ലീഗ് നേതാക്കളും വനിതാ കൗണ്‍സിലറും രാജിക്കത്ത് നല്‍കി

Published On:Oct 15, 2019 | 12:24 pm

കാസര്‍കോട്:  നഗരസഭയില്‍ പൊട്ടിത്തെറി. ലീഗ് നേതാവും നഗരസഭ വൈസ് ചെയര്‍മാനുമായ എല്‍ എ മഹ്മൂദും ലീഗ് കൗണ്‍സിലര്‍ ഹമീദ് ബെദിരയും പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കി. കൗണ്‍സിലര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും പോര്‍വിളി തുടര്‍ന്നതോടെ വനിതാ കൗണ്‍സിലറും രാജി നല്‍കുമെന്ന് അഭ്യൂഹം ശക്തമായിരിക്കുകയാണ്.
നഗരസഭ പരിധിയിലെ റോഡരികില്‍ സ്ഥാപിച്ച സൈന്‍ ബോര്‍ഡാണ് രാജിയിലേക്ക് നയിച്ചത്. ആര്‍ക്കും വായിക്കാന്‍ കഴിയാത്ത രീതിയിലാണ് സൈന്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയും ട്രോളുകളുമായി വന്നതോടെ നഗരസഭാ പൊതുമരാമത്ത് വിഭാഗത്തിനെതിരെ വൈസ് ചെയര്‍മാന്‍ പൊട്ടിത്തെറിച്ചു. തങ്ങള്‍ക്കാകെ നാണക്കേടുണ്ടാക്കിയ സൈന്‍ ബോര്‍ഡ് സ്വന്തം ചെലവില്‍ വൈസ് ചെയര്‍മാന്‍ 40,000 രൂപ മുടക്കി ശരിയാക്കിയിരുന്നു. മറ്റുള്ളവരുമായി കൂടിയാലോചികാതെ വൈസ് ചെയര്‍മാന്‍ ബോര്‍ഡ് മാറ്റിയത് ഹമീദ് ബെദിര ചോദ്യം ചെയ്തതോടെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വാക്ക് പോര് മുറുകിയത്. ഇതോടെയാണ് എല്‍ എ മഹ്മൂദ് പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കിയത്.
ഇതോടെ ഹമീദ് ബെദിരയും രാജിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചു. രാജിവെക്കാന്‍ ഒരുങ്ങിയ വനിതാ കൗണ്‍സിലര്‍ എല്‍ എ മഹ്മൂദ് ഹാജിയുടെ മകള്‍ സല്‍വാന ഫൈസറാണ്. രാജിക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാനാണ് മുനിസിപ്പല്‍ കമ്മറ്റിയുടെ തീരുമാനം. മഞ്ചേശ്വരത്ത് ഉപ തെരെഞ്ഞടുപ്പ് അടുത്തപ്പോള്‍ നഗരസഭയില്‍ ഉണ്ടായ രാജി നാടകം ലീഗിന് ദോഷം ചെയ്യുമെന്നാണ് ലീഗ് നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 2
    3 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 3
    5 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 4
    5 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 5
    5 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 6
    6 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 7
    21 hours ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

  • 8
    22 hours ago

    സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

  • 9
    1 day ago

    യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകം: കുറ്റം സമ്മതിച്ച് ഭര്‍ത്താവ്