Monday, September 21st, 2020

ഒറ്റക്കെട്ടായി പൊരുതിയ നേട്ടം, 26 പേര്‍ ഒരുമിച്ച്‌ രോഗവിമുക്തരായി, കൊവിഡിനെ പിടിച്ചുകെട്ടി കാസര്‍കോട്

26 പേര്‍ ഒരുമിച്ച്‌ രോഗവിമുക്തി നേടുന്നത് രാജ്യത്ത് തന്നെ ആദ്യത്തെ അനുഭവമാണ്

Published On:Apr 13, 2020 | 1:32 pm

കാസര്‍കോട്: കൊവിഡിനെ പതിയെ പിടിച്ചു കെട്ടുകയാണ് കാസര്‍കോട്. പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യദിനം ഇന്നലെ കടന്നു പോയി. 26 പേര്‍ ഒരുമിച്ച്‌ രോഗവിമുക്തി നേടുന്നത് രാജ്യത്ത് തന്നെ ആദ്യത്തെ അനുഭവമാണ്. മാര്‍ച്ച്‌ 16 മുതല്‍ ആണ് ദുബായില്‍ നിന്ന് നാട്ടില്‍ എത്തിയവര്‍ മുഖേന കാസര്‍കോട് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. അതിനു ശേഷമുള്ള 28 ദിവസങ്ങള്‍ നിര്‍ണായകമായിരുന്നു.

എല്ലാദിവസവും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിജീവനത്തിന് പൊരുതുന്നതിനിടെ ഏപ്രില്‍ 12 ന് മാത്രമാണ് ജില്ലയില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്. 162 കൊവിഡ് രോഗികള്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ നിലവില്‍ 61 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കാസര്‍കോട് ജില്ല ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്.

രോഗം ബാധിച്ചവരില്‍ ആരും ഇതുവരെ ജില്ലയില്‍ മരണപ്പെട്ടിട്ടില്ലെന്നതും ഇതുവരെയുള്ള ശ്രദ്ധേയമായ നേട്ടമാണ്. ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ ജില്ലാഭരണകൂടം, പൊലീസ് സംവിധാനം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച പൊതുജനങ്ങള്‍ എന്നിവരോടെല്ലാം ഡി.എം.ഒ ഡോ. എ.വി രാംദാസ് നന്ദി പറഞ്ഞു.

10,374 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 10,126 പേര്‍ വീട്ടിലും 248 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 2,321 സാമ്ബിളുകളാണ് കാസര്‍കോട് നിന്ന് പരിശോധനയ്ക്ക് അയച്ചത്. 539 പേരുടെ റിസള്‍ട്ട് കിട്ടാന്‍ ബാക്കിയുണ്ട്. തബ് ലീഗ് സമ്മേളനം കഴിഞ്ഞു മടങ്ങിയ മുളിയാര്‍ പൊവ്വല്‍ സ്വദേശിക്കും ബന്ധുവിനും കുട്ടിക്കും രോഗം ബാധിച്ചു.

LIVE NEWS - ONLINE

 • 1
  9 hours ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  9 hours ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  9 hours ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  10 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  10 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  10 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  10 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  10 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  11 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍