Friday, May 29th, 2020

അതിര്‍ത്തി മണ്ണിട്ടടച്ചു; ക​ര്‍​ണാ​ട​ക​ത്തി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി മോ​ദി​ക്ക് ക​ത്ത​യ​ച്ചു

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

Published On:Mar 28, 2020 | 11:01 am

തലശേരി-കുടക് അന്തര്‍സംസ്ഥാന പാത മണ്ണിട്ടടച്ച കര്‍ണാടകത്തിന്‍റെ നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് വിപരീതവും, വിരുദ്ധവുമാണ് കര്‍ണാടകത്തിന്റെ നടപടിയെന്നും മുഖ്യമന്ത്രി കത്തില്‍ ആരോപിച്ചു. അതിര്‍ത്തി അടച്ചിട്ടത്തോടെ കേരളത്തിലേക്കുള്ള ചരക്ക് നീക്കം താറുമാറായി.

സംഭവത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള നിരവധി ചരക്ക് വാഹനങ്ങള്‍ അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുകയാണ്. അടിയന്തിരമായി കേന്ദ്രം ഇടപെട്ട് ചരക്കുനീക്കത്തിനുള്ള സാഹചര്യം ഒരുക്കണമെന്നതാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. മാക്കൂട്ടം ചുരംപാത മണ്ണിട്ടതോടെ കേരളവും കര്‍ണാടകവും തമ്മിലുള്ള ബന്ധം പൂര്‍ണമായും തടസ്സപ്പെട്ടു. കേരളത്തിന്റെ ഭൂമിയിലാണ് കര്‍ണാടക മണ്ണിട്ട് റോഡ് തടസ്സപ്പെടുത്തിയത്.

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്