Monday, September 21st, 2020

കര്‍ണാടകയില്‍ ബിജെപി തന്നെ

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, തകര്‍ന്ന് ജെഡിഎസ്

Published On:Dec 9, 2019 | 12:31 pm

ബംഗലുരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന് ആശ്വാസം. ഉപതിരഞ്ഞെടുപ്പ് നടന്ന 15ല്‍ 12 സീറ്റുകളും ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ്, ജെഡിഎസ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് ഭരണം സുരക്ഷിതമാക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് ഇരട്ടിമധുരമാണ്. വിമതരെ പാഠം പാഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു സീറ്റിലും ജയിക്കാനാകാതെ ജെഡിഎസും തകര്‍ന്നു.
ഒരിടത്ത് ബിജെപി വിമതനായി മത്സരിച്ച സ്വതന്ത്രന്‍ ശരത് കുമാര്‍ ബച്ചെഗൗഡയാണ് ജയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തിയ എം.ടി.ബി.നാഗരാജിനെ ഹൊസെകോട്ടയിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശിവാജി നഗറിലും ഹുനസുരുവിലുമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ശിവാജി നഗര്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റും ഹുനസുരു ജെഡിഎസിന്റെ സിറ്റിംഗ് സീറ്റുമായിരുന്നു.
ഉപതെിരഞ്ഞെടുപ്പില്‍ നേടിയ 12 സീറ്റുകളക്കം ബിജെപിക്ക് ഇപ്പോള്‍ സഭയില്‍ 118 പേരുടെ അംഗബലമായി. നേരത്തെ 106 എംഎല്‍എമാര്‍ ബിജെപിക്കൊപ്പമുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപിയുടെ 11 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂറുമാറി എത്തിയവരാണ്. ജയിച്ച 12 പേര്‍ക്കും മന്ത്രിസ്ഥാനവും ലഭിക്കും. അടുത്ത ദിവസം തന്നെ യെദ്യൂരപ്പ മന്ത്രിസഭാ വികസനം നടത്തുമെന്നാണ് അറിയുന്നത്. 12 പേരേയും ക്യാബിനറ്റ് മന്ത്രിമാരാക്കാനാണ് തീരുമാനം.
സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 17ല്‍ 15 ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ ഫലം എതിരായാലും യെദ്യൂരപ്പ സര്‍ക്കാരിനെ ബാധിക്കില്ല. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കര്‍ണാടക നിയമസഭയുടെ അംഗബലം 222 ആയി. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 112 എംഎല്‍എമാരുടെ പിന്തുണയാണ്. നേരത്തെ 106 പേരുടെ പിന്തുണയുണ്ടായിരുന്ന ബിജെപിക്കിപ്പോള്‍ 118 പേരുടെ പിന്തുണയായി.

 

LIVE NEWS - ONLINE

  • 1
    7 hours ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    8 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    8 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    8 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    8 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    8 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    9 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    9 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    9 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍