Monday, January 27th, 2020

കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി

എട്ട് സ്ഥലത്ത് ലീഡ്. നാലിടത്ത് വിജയം

Published On:Dec 9, 2019 | 11:58 am

ബംഗലുരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന് ആശ്വാസം. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ 12 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. നാല് സീറ്റില്‍ വിജയിച്ചു. 8 ഇടത്ത് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് രണ്ടിടത്ത് ലീഡ് നിലനിര്‍ത്തുമ്പോള്‍ ജെഡിഎസ് ഒരിടത്തും മുന്നിലില്ല. ഹൊസ്‌കോട്ടെ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശരത് ബച്ചെ ഗൗഡ മുന്നിലെത്തി. 1,700 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ റിബല്‍ സ്ഥാനാര്‍ഥിയായ ശരത് ബിജെപി എംപിയായ ബി.എന്‍. ബച്ചെ ഗൗഡയുടെ മകനാണ്. കഴിഞ്ഞ തവണ വിജയിച്ച 9 സീറ്റുകളില്‍ കോണ്‍ഗ്രസ് പിന്നിലാണ്.
യെല്ലാപുര, കൃഷ്ണരാജപേട്ട്, ഹുന്‍സൂര്‍, കഗ്‌വാഡ് സീറ്റുകളില്‍ ബിജെപി വിജയിച്ചു. യെല്ലാപുരയും കഗ്‌വാഡും കോണ്‍ഗ്രസിന്റെയും ഹുന്‍സൂര്‍, കൃഷ്ണരാജപേട്ട് ജെഡിഎസിന്റെയും സിറ്റിംഗ് സീറ്റുകളായിരുന്നു. അതേസമയം ചിക്കബെല്ലാപുര സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി. നിലവിലെ കര്‍ണാടക നിയമസഭ അംഗബലം 207 ആണ്. ഉപതെരഞ്ഞെടുപ്പു നടന്ന 15 മണ്ഡലങ്ങളിലെ ഫലം പുറത്തുവരുന്നതോടെ നിയമസഭയിലെ കക്ഷിനില 222 ആയി ഉയരും. കേവലഭൂരിപക്ഷത്തിന് 112 സീറ്റും. നിലവില്‍ ഒരു സ്വതന്ത്രന്‍ ഉള്‍പ്പടെ 106 പേരുടെ പിന്തുണയുള്ള ബിജെപിക്ക് സര്‍ക്കാര്‍ നിലനിര്‍ത്താന്‍ കുറഞ്ഞത് 6 സീറ്റുകളിലെങ്കിലും ജയിക്കേണ്ടതുണ്ട്. ഉപതിരഞ്ഞെടുപ്പു നടന്നവയില്‍ 11 മണ്ഡലങ്ങളും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    7 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    7 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    10 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    10 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    11 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    12 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    12 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    12 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍