Wednesday, February 19th, 2020

കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

മന്ത്രിമാരുടെ പട്ടികക്ക് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ അംഗീകാരം നല്‍കുകയായിരുന്നു.

Published On:Aug 20, 2019 | 1:37 pm

ബംഗലൂരു: കര്‍ണാടകയില്‍ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാറില്‍ പുതിയതായി 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30ന് രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലി കൊടുത്തു.
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍. അശോക, കെ.ഇ ഈശ്വരപ്പ, സ്വതന്ത്രന്‍ എച്ച്. നാഗേഷ്, ജി.എം കരജോള്‍, ഡോ. അശ്വത് നാരായണ്‍ സി.എന്‍, എല്‍.എസ് സവാദി, ബി. ശ്രീരാമലു, എസ്. സുരേഷ് കുമാര്‍, വി. സോമണ്ണ, സി.ടി രവി, ബസവരാജ് ബൊമ്മ, കോട്ട ശ്രീനിവാസ് പൂജാരി, ജെ.സി മധുസ്വാമി, സി.സി പാട്ടീല്‍, പ്രഭു ചൗഹാന്‍, ജോലെ ശശികല അണ്ണാ സാഹിബ് എന്നിവരാണ് പുതുതായി മന്ത്രിമാരായത്.
മൂന്നാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് ബി.ജെ.പി സര്‍ക്കാറിലെ മന്ത്രിമാര്‍ അധികാരത്തിലേറിയത്. രാവിലെ പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    48 mins ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    51 mins ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    2 hours ago

    സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

  • 4
    2 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 5
    2 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 6
    3 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 7
    3 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 8
    3 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 9
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു