Monday, December 9th, 2019

കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

വിമതര്‍ ഹാജരാകണമെന്ന് സ്പീക്കറുടെ അന്ത്യ ശാസനം

Published On:Jul 22, 2019 | 11:58 am

ന്യൂഡല്‍ഹി: വിമത എംഎല്‍എമാരോട് നാളെ രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകാന്‍ കര്‍ണാടക സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാറിന്റെ അന്ത്യശാസനം. വിധാന്‍ സൗധയില്‍ വിശ്വാസ വോട്ടെടുപ്പിനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് സ്പീക്കറുടെ നീക്കം. എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് അയച്ചു.
തങ്ങളുടെ വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ ഇവരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിമതരില്‍ 13 പേര്‍ കോണ്‍ഗ്രസിലെയും മൂന്ന് പേര്‍ ജെഡിഎസിലെയും എംഎല്‍എമാരാണ്. ഇരുകക്ഷികളിലേയും നിയമസഭാ പാര്‍ട്ടി നേതാക്കളാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നത്.
അതിനിടെ കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നും കോടതി ഉത്തരവിട്ടു. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല. നാളെ പരിഗണിക്കാന്‍ ശ്രമിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.വോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വിമത പക്ഷത്തുള്ള സ്വതന്ത്ര എംഎല്‍എമാരായ ആര്‍. ശങ്കറും എച്ച്. നാഗേഷും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നടപടി.
വോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ അന്ത്യശാസനം രണ്ടുതവണയും നിയമസഭാ സ്പീക്കര്‍ തള്ളിയിരുന്നു. ഇതിനിടെ സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനു ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
കര്‍ണാടക സര്‍ക്കാരിനെ രക്ഷിക്കുന്നതിന് വിമത എംഎല്‍എമാരെ ഒപ്പം ചേര്‍ക്കാനുള്ള കോണ്‍ഗ്രസ്-ജനതാദള്‍ നേതൃത്വത്തിന്റെ ശ്രമം ഇനിയും വിജയം കണ്ടിട്ടില്ല. വിമത ചേരി രണ്ടു ക്യാമ്പുകളായി തുടരുകയാണെങ്കിലും സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന സൂചനകള്‍ നല്‍കിയിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    4 hours ago

    മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു: അമിത് ഷാ

  • 2
    6 hours ago

    നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും

  • 3
    8 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 4
    8 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 5
    8 hours ago

    എല്ലാ സമയത്തും ക്ഷമിക്കാനാകില്ല: ഷെയ്ന്‍ നിഗം

  • 6
    9 hours ago

    കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയില്ല: ബിഷപ്പ് ഞറളക്കാട്ട്

  • 7
    9 hours ago

    കര്‍ണാടകയില്‍ ബിജെപി തന്നെ

  • 8
    9 hours ago

    ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി

  • 9
    9 hours ago

    കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി