Friday, April 3rd, 2020

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം ലക്ഷ്യം: കേന്ദ്രമന്ത്രി വി. മുരളീധരന്‍

മലപ്പൂറം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. വിനോദ സഞ്ചാരത്തിന് മുഖ്യപരിഗണന നല്‍കുന്ന രാജ്യത്തെ 18 വിമാനത്താവളങ്ങളില്‍ തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. എയര്‍ ഇന്ത്യ ജംബോ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷകണക്കിന് ആളുകള്‍ക്ക് രാജ്യത്തിന് അകത്തും പുറത്തും യാത്ര ചെയ്യാന്‍ സൗകര്യം ഒരുക്കിയിരുന്ന വിമാനത്താവളമാണ് കരിപ്പൂര്‍. റണ്‍വെ നവീകരണത്തിന്റെ ഭാഗമായാണ് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇത് കോഴിക്കോട് അടക്കം … Continue reading "കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം ലക്ഷ്യം: കേന്ദ്രമന്ത്രി വി. മുരളീധരന്‍"

Published On:Feb 17, 2020 | 9:44 am

മലപ്പൂറം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. വിനോദ സഞ്ചാരത്തിന് മുഖ്യപരിഗണന നല്‍കുന്ന രാജ്യത്തെ 18 വിമാനത്താവളങ്ങളില്‍ തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. എയര്‍ ഇന്ത്യ ജംബോ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷകണക്കിന് ആളുകള്‍ക്ക് രാജ്യത്തിന് അകത്തും പുറത്തും യാത്ര ചെയ്യാന്‍ സൗകര്യം ഒരുക്കിയിരുന്ന വിമാനത്താവളമാണ് കരിപ്പൂര്‍. റണ്‍വെ നവീകരണത്തിന്റെ ഭാഗമായാണ് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇത് കോഴിക്കോട് അടക്കം വടക്കേ മലബാറിന്റെ സമ്പദ്ഘടനയെ ദോഷകരമായി ബാധിച്ചെന്നും വി. മുരളീധരന്‍ പറഞ്ഞു.
ജനങ്ങളുടെ ആഗ്രഹമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വികസന കാര്യത്തില്‍ വലിയ പ്രാധാന്യമുള്ളതാണ് കരിപ്പൂര്‍ വിമാനത്താവളം. കരിപ്പൂരില്‍ നിന്നുള്ള വിമാന സര്‍വീസ്് സാധാരണക്കാരടക്കം നിരവധി യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ്. എല്ലാവരുടെയും മികച്ച പിന്തുണ ആഗ്രഹിക്കുന്നതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ചടങ്ങില്‍ എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി എം.കെ. രാഘവന്‍, പി.വി അബ്ദുല്‍ വഹാബ് അടക്കമുള്ളവര്‍ പങ്കെടുത്തു.
റണ്‍വെ നവീകരണത്തിന്റെ പേരില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ 2015ല്‍ നിര്‍ത്തലാക്കിയ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വിസിനാണ് വീണ്ടും തുടക്കം കുറിച്ചത്. രാവിലെ 7.05ന് കരിപ്പൂരിലിറങ്ങിയ വിമാനത്തെ വിമാനത്താവള അതോറിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി വരവേല്‍പ്പ് നല്‍കി. യാത്രികരെയും ക്യാപ്റ്റനടക്കമുള്ള ക്രൂവിനെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്വീകരിച്ചു.
മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലും പരിപാടികളുണ്ട്. നിലവില്‍ ഇന്ത്യന്‍ വിമാനകമ്പനികളുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ യാത്രവിമാനമായ ബി 747400 ആണ് തിരിച്ചെത്തിയത്. 423 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം വെള്ളിയാഴ്ച ര

LIVE NEWS - ONLINE

 • 1
  20 mins ago

  ട്രോ​മ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

 • 2
  1 hour ago

  ‘രഹസ്യ സ്വഭാവം ആണ് ഇത്തരം ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്’; രഹസ്യ ബന്ധങ്ങളുടെ ലോക്ക്ഡൗണ്‍ കാലം

 • 3
  1 hour ago

  കോവിഡ് -19 ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ വ്യായാമം ചെയ്യാനും ഫിറ്റ് ആയിരിക്കാനും സഞ്ജയ് ദത്ത്

 • 4
  1 hour ago

  ദീപം തെളിയിക്കല്‍; ഒരു കാഴ്ചപ്പാടുമില്ലാത്ത ഷോ മാത്രമെന്ന് തരൂര്‍

 • 5
  1 hour ago

  ചൂ​ടു​കാ​ലാ​വ​സ്ഥ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് തെ​ളി​വി​ല്ല: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

 • 6
  1 hour ago

  ലോക്ക്ഡൗണിനിടെ ഇരട്ടക്കുട്ടികള്‍; കൊറോണയെന്നും കോവിഡെന്നും പേരുനല്‍കി മാതാപിതാക്കള്‍

 • 7
  2 hours ago

  ‘ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കുമൊന്നും ഇതുവരെ പഞ്ഞമുണ്ടായിരുന്നില്ല, ഇനി അതും ഉണ്ടാവും’- പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച്‌ കണ്ണന്‍ ഗോപിനാഥന്‍

 • 8
  2 hours ago

  കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്‌പെൻഷൻ

 • 9
  3 hours ago

  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി