Thursday, April 2nd, 2020

കരിപ്പൂരില്‍ സ്വര്‍ണവേട്ട; മൂന്നംഗസംഘം പിടിയില്‍

പിടിയിലായവരെ ചോദ്യം ചെയ്ത് വരുന്നു

Published On:Nov 15, 2019 | 12:39 pm

മലപ്പുറം: കരിപ്പൂരില്‍ കാസര്‍കോട് സ്വദേശിയുള്‍പെടെ മൂന്നു പേരെ സ്വര്‍ണവുമായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കാസര്‍കോട് സ്വദേശി അഹമ്മദ് ഇര്‍ഷാദ്, കോഴിക്കോട് കൊടുവള്ളി സ്വദേശി നാറൂക്കോല്‍ മുഹമ്മദ് ഷഫീഖ്, മലപ്പുറം വണ്ടൂര്‍ പള്ളിക്കുന്ന് കുറ്റിയാളി പുല്ലത്ത് നിയാസ് എന്നിവരാണ് പിടിയിലായത്.
സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ നിയാസില്‍ നിന്നും എമര്‍ജന്‍സി ലാംപിന്റെ ബാറ്ററിയുടെ സ്ഥാനത്ത് കനം കുറഞ്ഞ 24 പാളികളാക്കി കടത്താന്‍ ശ്രമിച്ച 1,398 ഗ്രാം സ്വര്‍ണം പിടികൂടി. ഇവക്ക് മാര്‍ക്കറ്റില്‍ 48 ലക്ഷം രൂപ വില ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അബൂദാബിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ എത്തിയ അഹമ്മദ് ഇര്‍ഷാദ് 666 ഗ്രാം സ്വര്‍ണം ബാഗേജിലെ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. സ്വര്‍ണ ബിസ്‌ക്കറ്റുകളും സ്വര്‍ണമാലയുമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. ഇവക്ക് 22 ലക്ഷം രൂപ വില വരും.
ഇതേ വിമാനത്തില്‍ കരിപ്പൂരിലെത്തിയ ഷഫീഖിനെ 885 ഗ്രാം സ്വര്‍ണ മിശ്രിതവുമായാണ് പിടികൂടിയത്. ഇത് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മിശ്രിതത്തില്‍നിന്ന് 22 ലക്ഷത്തിന്റെ 665 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്.

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

  • 2
    14 hours ago

    മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

  • 3
    15 hours ago

    മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

  • 4
    15 hours ago

    ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

  • 5
    15 hours ago

    തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

  • 6
    15 hours ago

    വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

  • 7
    15 hours ago

    ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

  • 8
    15 hours ago

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

  • 9
    17 hours ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും