Thursday, December 12th, 2019

കറാച്ചിയില്‍ മൂന്നു അല്‍ ക്വയ്ദ ഭീകരരെ പോലീസ് വധിച്ചു

ഗ്രൂപ്പില്‍ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ജപ്പാന്‍. ഒരു പോയിന്റുള്ള ഇക്വഡോര്‍ നാലാം സ്ഥാനത്തും.

Published On:Jun 25, 2019 | 9:31 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ മൂന്നു അല്‍ ക്വയ്ദ ഭീകരരെ ഏറ്റുമുട്ടലില്‍ പോലീസ് വധിച്ചു. ഇന്നലെ കറാച്ചിയിലെ ഖുദാ ബുസ് ഗോസ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഭീകരരെ കൊലപ്പെടുത്തിയതെന്നു എസ്എസ്പി ഇര്‍ഫാന്‍ അലി ബഹദൂര്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി പ്രദേശത്തെ ഒരു വീട്ടില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. വീട്ടില്‍ ഒളിച്ചിരുന്ന ഭീകരര്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്തു. ശക്തമായി തിരിച്ചടിച്ച പോലീസ് മൂന്നു ഭീകരരെ വധിക്കുകയായിരുന്നു. അതേസമയം, ഏറ്റുമുട്ടലിന്റെ മറവില്‍ രണ്ടു ഭീകരരെ രക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞു. ഭീകരര്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്ന് വലിയ തോതിലുള്ള സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    31 mins ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 2
    40 mins ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 3
    1 hour ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 4
    2 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 5
    2 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 6
    2 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു

  • 7
    2 hours ago

    ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍

  • 8
    2 hours ago

    ട്വന്റി20 പരമ്പര ഇന്ത്യക്ക്

  • 9
    2 hours ago

    കാറും ബുള്ളറ്റും കൂട്ടിയിടിച്ചു യുവാവിന് ഗുരുതര പരിക്ക്