Friday, April 3rd, 2020

കണ്ണൂര്‍ വണ്‍ മിഴിതുറന്നു

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

Published On:Feb 17, 2020 | 12:12 pm

കണ്ണൂര്‍: കണ്ണൂരിന്റെ കാഴ്ചകള്‍ക്ക് വിവിധ വര്‍ണങ്ങള്‍ പകര്‍ന്ന് കണ്ണൂര്‍ വണ്‍ മിഴി തുറന്നു. കാഴ്ചകള്‍ക്ക് പുതിയ വേഗവും ചടുലതയും നല്‍കി വേദിയിലൊരുക്കിയ ബിഗ് സ്‌ക്രീനില്‍ കണ്ണൂര്‍ വണ്ണിന്റെ ലോഗോ തെളിഞ്ഞപ്പോള്‍ വന്‍ പ്രതീക്ഷകളോടെയാണ് സദസ് അതിനെ നോക്കിക്കണ്ടത്. വാര്‍ത്തകളുടെ ലോകത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുദിനത്തിന്റെ പാത പിന്തുടരാന്‍ ഇനി കണ്ണൂര്‍ വണ്ണും.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. കണ്ണൂരിന്റെ മാധ്യമ പാരമ്പര്യ ചരിത്രത്തില്‍ പൗര ജീവിതത്തിന്റെ പരിച്ഛേദമാണ് സുദിനം പത്രമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ജനാധിപത്യത്തിന്റെ നെടുംതൂണായി, അധികാരി വര്‍ഗത്തിന് മുന്നില്‍ ജനകീയ പ്രശ്‌നങ്ങള്‍ തുറന്ന് കാണിക്കുന്ന സുതാര്യതയുടെ കണ്ണാണ് നാലപ്പത്തിമൂന്ന് വര്‍ഷത്തെ പാരമ്പര്യമുള്ള സുദിനം. മതേരത്വത്തിന്റെ കാവല്‍പടയാളികളായ മാധ്യമ ലോകത്തില്‍ പുതിയൊരനുഭൂതി പകര്‍ന്ന് നല്‍കാന്‍ സുദിനത്തിന്റെ പുതിയ സംരംഭമായ കണ്ണൂര്‍ വണ്ണിന് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. തൊട്ടുപിന്നാലെ ജസ്റ്റിസ് ബി കെമാല്‍പാഷ കണ്ണൂര്‍ വണ്ണിന്റെ ഡിജിറ്റല്‍ ചാനലും ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സുദിനം പത്രാധിപര്‍ മനിയേരി മാധവന്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം സംഗീത രംഗത്തെ പ്രതിഭ പണ്ഡിറ്റ് രമേഷ് നാരായണ്‍ ജസ്റ്റിസ് കെമാല്‍പാഷയില്‍ നിന്ന് ഏറ്റുവാങ്ങി. അതോടൊപ്പം കണ്ണൂരിന്റെ വാണിജ്യരംഗത്തും സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായ ഡോ. സി വി രവീന്ദ്രനാഥ് (കൃഷ്ണജ്വല്‍സ്) വ്യവസായ രംഗത്തെ മികച്ച സേവനം കണക്കിലെടുത്ത് എം എം വി മൊയ്തു (നിക്ഷാന്‍) ജീവകാരുണ്യ രംഗത്തെ മികവിന് കെ പ്രമോദ് (മാധവറാവുസിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍) മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി ഗോപി (മനോരമ) പത്രപ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ എം അബ്ദുള്‍ മുനീര്‍ (സുദിനം) എന്നിവരെ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പൊന്നാടയണിയിച്ച് ആദരിച്ചു. കണ്ണൂര്‍ വണ്‍ ചെയര്‍മാന്‍ മധുമേനോന്‍ രചന നിര്‍വഹിച്ച് ജോണ്‍സണ്‍ പുഞ്ചക്കാട് സംഗീത സംവിധാനം ചെയ്ത തീം സോംഗ് പണ്ഡിറ്റ് രമേഷ്‌നാരായണ്‍ പ്രകാശനം ചെയ്തു.
ചാനല്‍ ചെയര്‍മാന്‍ മധുമേനോന്‍ അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍ ചന്ദ്രന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ബി ജെ പി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, സി പി ഐ ജില്ലാസെക്രട്ടറി പി സന്തോഷ്‌കുമാര്‍, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് വി ഗോപിനാഥ്, കണ്ണൂര്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ്, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വിനോദ് നാരായണ്‍ , ദിശ ജന.സെക്രട്ടറി മധു കുമാര്‍, കണ്ണൂര്‍ വണ്‍ ചാനല്‍ തീം സോംഗ് സിംഗര്‍ ദിനേശ് കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വ്യൂവേഴ്‌സ് ആന്റ് റീഡേഴ്‌സ് ക്ലബ് ഉദ്ഘാടനം മേയര്‍ സുമ ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രേക്ഷകര്‍ക്കും വായനക്കാര്‍ക്കുമായി ഒരുക്കിയ വി ആര്‍ വണ്‍ ക്ലബിന്റെ ആദ്യമെമ്പര്‍ഷിപ്പ് റോയല്‍ മാട്രസ് എം ഡി അബ്ദുള്‍ ജബ്ബാര്‍ മധുമേനോന് കൈമാറി നിര്‍വഹിച്ചു. വിശിഷ്ട വ്യക്തിത്വങ്ങളെ ഭാഗ്യശീലന്‍ ചാലാട് പരിചയപ്പെടുത്തി.
മനിയേരി മാധവന്‍ സ്മാരക സമിതി പ്രസിഡന്റ് കെ എം ഇബ്രാഹിം, അനുസ്മരണ പ്രഭാഷണം നടത്തി. മനിയേരി മാധവന്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹനായ പണ്ഡിറ്റ് രമേഷ്‌നാരായണിനെ സ്മാരക സമിതി അംഗം പി സി വിജയരാജന്‍ പരിചയപ്പെടുത്തി. സുദിനം പുറത്തിറക്കുന്ന വാരാന്ത്യ പതിപ്പ് വാരപ്പൊലിമ ഡോ. സി വി രവീന്ദ്രനാഥ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി ഗോപിക്ക് കൈമാറി പ്രകാശനം ചെയ്തു.
കണ്ണൂര്‍ വണ്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജയരാജന്‍ നമ്പ്രോണ്‍, കണ്ണൂര്‍ വണ്‍ ഡയറക്ടര്‍ പി കെ പ്രീത്, രാജീവന്‍ എളയാവൂര്‍ സാന്നിധ്യം കൊണ്ട് ചടങ്ങിനെ ധന്യമാക്കി. മനിയേരി മാധവന്‍ സ്മാരക സമിതി സെക്രട്ടറി പി പി ദിവാകരന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ റീജ അനില്‍ നന്ദിയും പറഞ്ഞു. ചടങ്ങുകള്‍ക്ക് ശേഷം സദസിന് വിരുന്നൊരുക്കി ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനസന്ധ്യയും അരങ്ങേറി. പഴയ കാല മലയാള-ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗായകര്‍ പാടിയത്. സിനിമ പിന്നണി ഗായകന്‍ ഉമേഷ് നീലേശ്വരത്തിന്റെ നേതൃത്വത്തിലാണ് ഗാനമേള.

 

LIVE NEWS - ONLINE

 • 1
  25 mins ago

  ‘രഹസ്യ സ്വഭാവം ആണ് ഇത്തരം ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്’; രഹസ്യ ബന്ധങ്ങളുടെ ലോക്ക്ഡൗണ്‍ കാലം

 • 2
  33 mins ago

  കോവിഡ് -19 ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ വ്യായാമം ചെയ്യാനും ഫിറ്റ് ആയിരിക്കാനും സഞ്ജയ് ദത്ത്

 • 3
  39 mins ago

  ദീപം തെളിയിക്കല്‍; ഒരു കാഴ്ചപ്പാടുമില്ലാത്ത ഷോ മാത്രമെന്ന് തരൂര്‍

 • 4
  43 mins ago

  ചൂ​ടു​കാ​ലാ​വ​സ്ഥ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് തെ​ളി​വി​ല്ല: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

 • 5
  46 mins ago

  ലോക്ക്ഡൗണിനിടെ ഇരട്ടക്കുട്ടികള്‍; കൊറോണയെന്നും കോവിഡെന്നും പേരുനല്‍കി മാതാപിതാക്കള്‍

 • 6
  59 mins ago

  ‘ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കുമൊന്നും ഇതുവരെ പഞ്ഞമുണ്ടായിരുന്നില്ല, ഇനി അതും ഉണ്ടാവും’- പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച്‌ കണ്ണന്‍ ഗോപിനാഥന്‍

 • 7
  2 hours ago

  കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്‌പെൻഷൻ

 • 8
  2 hours ago

  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി

 • 9
  3 hours ago

  ലോക്ക് ഡൗണുമായി ജനങ്ങൾ സഹകരിച്ചു: പ്രധാനമന്ത്രി