Thursday, April 2nd, 2020

പരിയാരം ഭരണസമിതി പിരിച്ചുവിടില്ല : മന്ത്രി ബാലകൃഷ്ണന്‍

കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി പിരിച്ചുവിടാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു. പരിയാരം ഭരണസമിതി പിരിച്ചുവിടണമെന്ന സി.എം,.പിയുടെ ആവശ്യത്തെക്കുറിച്ച് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട്് പ്രതികരിക്കുകയായിരുന്നു മന്ത്രി. പരിയാരം മെഡിക്കല്‍ കോളേജ് പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നേരത്ത കമ്മീഷനെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയിട്ടുണ്ട്. ഇത് പരിശോധിച്ചപ്പോഴാണ് ഭരണസമിതി പിരിച്ചുവിടാനുള്ള സാഹചര്യമില്ലെന്ന് വിലയിരുത്തുന്നത്. പരിയാരം പോലെ വലിയൊരു സ്ഥാപനത്തിന്റെ ഭരണസമിതി പിരിച്ചുവിടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. അതേ സമയം ഒരു … Continue reading "പരിയാരം ഭരണസമിതി പിരിച്ചുവിടില്ല : മന്ത്രി ബാലകൃഷ്ണന്‍"

Published On:May 4, 2012 | 8:59 am

കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി പിരിച്ചുവിടാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു.

പരിയാരം ഭരണസമിതി പിരിച്ചുവിടണമെന്ന സി.എം,.പിയുടെ ആവശ്യത്തെക്കുറിച്ച് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട്് പ്രതികരിക്കുകയായിരുന്നു മന്ത്രി. പരിയാരം മെഡിക്കല്‍ കോളേജ് പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നേരത്ത കമ്മീഷനെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയിട്ടുണ്ട്. ഇത് പരിശോധിച്ചപ്പോഴാണ് ഭരണസമിതി പിരിച്ചുവിടാനുള്ള സാഹചര്യമില്ലെന്ന് വിലയിരുത്തുന്നത്.

പരിയാരം പോലെ വലിയൊരു സ്ഥാപനത്തിന്റെ ഭരണസമിതി പിരിച്ചുവിടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. അതേ സമയം ഒരു ഭരണ സമിതി പിരിച്ചുവിടാനും പിരിച്ചുവിടാതിരിക്കാനുമുള്ള അന്തിമാധികാരം സര്‍ക്കാറിനുണ്ടെന്നും അദ്ദേഹം പഞ്ഞു. അഡ്വ. സണ്ണിജോസഫ്, കെ. പ്രമോദ്, തുടങ്ങിയവര്‍ മന്ത്രിയൊടൊപ്പമുണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

  • 2
    14 hours ago

    മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

  • 3
    14 hours ago

    മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

  • 4
    15 hours ago

    ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

  • 5
    15 hours ago

    തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

  • 6
    15 hours ago

    വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

  • 7
    15 hours ago

    ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

  • 8
    15 hours ago

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

  • 9
    16 hours ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും