Thursday, April 2nd, 2020

കണ്ണൂര്‍ നഗരത്തില്‍ കച്ചവടം ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിവേദനം

കണ്ണൂര്‍ : നഗരമാലിന്യത്തിന്റെ രൂക്ഷത മനസിലാക്കണമെങ്കില്‍ മുനിസിപ്പല്‍ അധികൃതര്‍ ഒരു പത്ത് മിനുട്ടെങ്കിലും ഷോപ്പുകളില്‍ വരണമെന്ന് കണ്ണൂര്‍ റീട്ടെയില്‍ ഫുഡ്‌ഗ്രെയിന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭാ ചെയര്‍പേഴ്‌സനോട് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു. കണ്ണൂര്‍ നഗരമിപ്പോള്‍ മാലിന്യ കൂമ്പാരമായിരിക്കുകയാണെന്നും പലഭാഗത്ത് നിന്നും വരുന്ന മാലിന്യങ്ങളില്‍ നിന്നും വമിക്കുന്ന രൂക്ഷഗന്ധം കാരണം ഷോപ്പുകളില്‍ കച്ചവടം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരും ബുദ്ധിമുട്ടുകയാണെന്നും ഇത് മനസിലാക്കണമെങ്കില്‍ മുനിസിപ്പല്‍ അധികൃതര്‍ ഒരു പത്ത് മിനുട്ടെങ്കിലും ഷോപ്പില്‍ വന്നാല്‍ കാര്യങ്ങളുടെ ഗൗരവം മനസിലാകുമെന്നാണ് നിവേദനത്തിലെ ഉള്ളടക്കം. … Continue reading "കണ്ണൂര്‍ നഗരത്തില്‍ കച്ചവടം ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിവേദനം"

Published On:Apr 30, 2012 | 7:55 am

കണ്ണൂര്‍ : നഗരമാലിന്യത്തിന്റെ രൂക്ഷത മനസിലാക്കണമെങ്കില്‍ മുനിസിപ്പല്‍ അധികൃതര്‍ ഒരു പത്ത് മിനുട്ടെങ്കിലും ഷോപ്പുകളില്‍ വരണമെന്ന് കണ്ണൂര്‍ റീട്ടെയില്‍ ഫുഡ്‌ഗ്രെയിന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭാ ചെയര്‍പേഴ്‌സനോട് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
കണ്ണൂര്‍ നഗരമിപ്പോള്‍ മാലിന്യ കൂമ്പാരമായിരിക്കുകയാണെന്നും പലഭാഗത്ത് നിന്നും വരുന്ന മാലിന്യങ്ങളില്‍ നിന്നും വമിക്കുന്ന രൂക്ഷഗന്ധം കാരണം ഷോപ്പുകളില്‍ കച്ചവടം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരും ബുദ്ധിമുട്ടുകയാണെന്നും ഇത് മനസിലാക്കണമെങ്കില്‍ മുനിസിപ്പല്‍ അധികൃതര്‍ ഒരു പത്ത് മിനുട്ടെങ്കിലും ഷോപ്പില്‍ വന്നാല്‍ കാര്യങ്ങളുടെ ഗൗരവം മനസിലാകുമെന്നാണ് നിവേദനത്തിലെ ഉള്ളടക്കം.
ആഴ്ചകളായി കൂട്ടിയിട്ട മാലിന്യം അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിട്ടും ബന്ധപ്പെട്ടവര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നിരുത്തരവാദപരമായ സമീപനം കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. മാലിന്യസംക്രണവും നിര്‍മാര്‍ജനവും മുനിസിപ്പാലിറ്റിയുടെ അനിവാര്യ ചുമതലയായിരിക്കെ അതില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് ഒരിക്കലും ഭൂഷണമല്ലെന്നും വസ്തുതകള്‍ മനസിലാക്കി മാലിന്യനിര്‍മാര്‍ജനത്തില്‍ ഇടുയന്തര നടപടി കൈക്കൊള്ളണമെന്നും ജനറല്‍ സിക്രട്ടറി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

LIVE NEWS - ONLINE

  • 1
    11 hours ago

    വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

  • 2
    14 hours ago

    മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

  • 3
    15 hours ago

    മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

  • 4
    15 hours ago

    ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

  • 5
    15 hours ago

    തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

  • 6
    15 hours ago

    വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

  • 7
    15 hours ago

    ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

  • 8
    15 hours ago

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

  • 9
    17 hours ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും