Thursday, April 2nd, 2020

അവകാശങ്ങള്‍ തടഞ്ഞാല്‍ കോടതിക്കെതിരെ യുദ്ധം ചെയ്യും : ഇ പി ജയരാജന്‍

കണ്ണൂര്‍ : തിരുവനന്തപുരം സിക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എന്ന് പറഞ്ഞ് 21 എണ്ണം ഇരുന്നിട്ടും ജനങ്ങള്‍ക്ക് ഒരു കാര്യവുമില്ലെന്ന് സി.പി.എം കേന്ദ്രകമ്മറ്റിയംഗം ഇ.പി. ജയരാജന്‍. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയല്ല ഇവര്‍ ഭരിക്കുന്നത്. ജനങ്ങള്‍ക്ക് ഇവിടെ ഒരു സുരക്ഷിതത്വവുമില്ല. നമ്മുടെ വനങ്ങള്‍ തീവ്രവാദികളുടെ ആയുധ പരിശീലന കേന്ദ്രമായി മാറിയെന്നും സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ സി.പി.എം കണ്ണൂരില്‍ സംഘടിപ്പിച്ച കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് ജയരാജന്‍ പറഞ്ഞു. പാതയോര പൊതുയോഗ നിയന്ത്രണത്തിനെതിരെ വേണ്ടി വന്നാല്‍ കോടതിക്കെതിരെ യുദ്ധം ചെയ്യുമെന്ന് … Continue reading "അവകാശങ്ങള്‍ തടഞ്ഞാല്‍ കോടതിക്കെതിരെ യുദ്ധം ചെയ്യും : ഇ പി ജയരാജന്‍"

Published On:May 4, 2012 | 9:03 am

കണ്ണൂര്‍ : തിരുവനന്തപുരം സിക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എന്ന് പറഞ്ഞ് 21 എണ്ണം ഇരുന്നിട്ടും ജനങ്ങള്‍ക്ക് ഒരു കാര്യവുമില്ലെന്ന് സി.പി.എം കേന്ദ്രകമ്മറ്റിയംഗം ഇ.പി. ജയരാജന്‍. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയല്ല ഇവര്‍ ഭരിക്കുന്നത്. ജനങ്ങള്‍ക്ക് ഇവിടെ ഒരു സുരക്ഷിതത്വവുമില്ല. നമ്മുടെ വനങ്ങള്‍ തീവ്രവാദികളുടെ ആയുധ പരിശീലന കേന്ദ്രമായി മാറിയെന്നും സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ സി.പി.എം കണ്ണൂരില്‍ സംഘടിപ്പിച്ച കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് ജയരാജന്‍ പറഞ്ഞു.

പാതയോര പൊതുയോഗ നിയന്ത്രണത്തിനെതിരെ വേണ്ടി വന്നാല്‍ കോടതിക്കെതിരെ യുദ്ധം ചെയ്യുമെന്ന് ജയരാജന്‍ പറഞ്ഞു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ കോടതിക്കാവില്ല. ജനങ്ങള്‍ക്ക് ജനാധിപത്യപരമായി സംഘടിക്കാനുള്ള അവകാശമുണ്ട്. സമരക്കാര്‍ എന്നും കോടതിയില്‍ വന്ന് ജാമ്യത്തില്‍ ഇറങ്ങില്ലെന്നും ജയിലില്‍ പോകാന്‍ തയ്യാറാകുമെന്നും ജയരാജന്‍ പറഞ്ഞു. കോടതിക്ക് എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് നോക്കാം. സമരങ്ങളെ നേരിടാനാണ് ഭാവമെങ്കില്‍ എല്ലാവരും ജയിലില്‍ പോകും. സമരക്കാര്‍ ഒന്നടങ്കം കോടതിയിലെത്തി ഞങ്ങള്‍ സമരം ചെയ്‌തെന്ന് കോടതിയെ അറിയിക്കുമെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. അക്രമത്തെ ചെറുക്കാനുള്ള സി.പി.എമ്മിന്റെ കരുത്ത് ആരും കുറച്ച് കാണേണ്ട.

ഭീകരവാദികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി മുസ്ലിംലീഗ് മാറിയെന്ന് ജയരാജന്‍ ആരോപിച്ചു. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഭരണം ഉപയോഗിച്ച് കൈകാര്യം ചെയ്യുകയാണ് ലീഗ്. മുസ്ലിംലീഗിന്റെ ദയാദാക്ഷിണ്യത്തിലാണ് ഉമ്മന്‍ചാണ്ടി ഭരിക്കുന്നത്. ഭരണം ഉറപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി യു.ഡി.എഫിലെ എം.എല്‍.എമാരുടെ പിന്നാലെ പോലീസിനെ വിട്ടിരിക്കുകയാണ്. എല്‍.ഡി.എഫ് നിലപാട് മാറ്റിയാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ല. യു.ഡി.എഫ് എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയിട്ടുണ്ട്. അവരുടെ പിന്നാലെ പ്രത്യേക പോലീസിനെ അയക്കുകയാണ്. ഇതൊന്നുംകൊണ്ട് പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കണമെന്ന് ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിശ്ചയിച്ചത് ലീഗാണ്. ചില പോലീസ് ഉദ്യോഗസ്ഥര്‍ സി.ഐയാകാന്‍ ലീഗിന് പിന്നാലെ പോയി അവര്‍ സി.ഐയായി വന്നിട്ടുണ്ട്. വഴിവിട്ട കാര്യങ്ങളില്‍ പോകേണ്ടയെന്നാണ് അവരോട് പറയാനുള്ളത്. ശരിയായ നിലപാട് സ്വീകരിക്കുകയാണ് നല്ലത്.
ലീഗ് ഓഫീസിലെ നിര്‍ദേശമനുസരിച്ച് സി.പി.എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനാണ് നീക്കമെങ്കില്‍ അത് കണ്ണൂരില്‍ ചെലവാകില്ലെന്ന് പിന്നീട് സംസാരിച്ച സി.പി.എം ജില്ലാ സിക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. 308-ാം വകുപ്പ് അനുസരിച്ചാണ് സി.പി.എം ടൗണ്‍ ലോക്കല്‍ സിക്രട്ടറി ഇര്‍ഷാദിനെതിരെ കേസെടുത്തിട്ടുള്ളത്. ഇത് കള്ളക്കേസാണ്. ഈ വകുപ്പ് അനുസരിച്ചുള്ള യഥാര്‍ത്ഥ കേസിനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സി.പി.എമ്മിന് അറിയാമെന്ന് പി. ജയരാജന്‍ ചൂണ്ടിക്കാട്ടി. സി.പി.എം പ്രവര്‍ത്തകരെ കയ്യാമം വെച്ച് നടത്തി രാഷ്ട്രീയ യജമാനന്‍മാരെ തൃപ്തിപ്പെടുത്താനാണ് നീക്കമെങ്കില്‍ ഏതറ്റംവരെ പോകാനും ഞങ്ങള്‍ തയാറാണ്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ഏജന്‍സി പണി പോലീസ് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ജയരാജന്‍ പറഞ്ഞു.

സംസ്ഥാന കമ്മറ്റി അംഗം എം.വി. ജയരാജന്‍, കെ.കെ. നാരായണന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ പ്രകാശന്‍ മാസ്റ്റര്‍, എന്‍. ചന്ദ്രന്‍, അരക്കന്‍ ബാലന്‍, വയക്കാടി ബാലകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.

LIVE NEWS - ONLINE

 • 1
  13 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  16 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  17 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  17 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  17 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  17 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  17 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  17 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  19 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും