Friday, May 29th, 2020

കണ്ണൂർ ജില്ലയിലെ ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളിൽ ലോക്ക്‌ ഡൗണിൽ ഇളവ്

അവശ്യസാധനങ്ങൾ, നോമ്പുതുറ വിഭവങ്ങൾ, വളം, കീടനാശിനി തുടങ്ങിയവ വിൽക്കുന്ന കടകൾക്കാണ് ജില്ലാ കളക്ടർ ഇളവുകൾ പ്രഖ്യാപിച്ചത്

Published On:May 15, 2020 | 10:00 am

കണ്ണൂർ: അവശ്യസാധനങ്ങൾ, നോമ്പുതുറ വിഭവങ്ങൾ, വളം, കീടനാശിനി തുടങ്ങിയവ വിൽക്കുന്ന കടകൾക്കാണ് ജില്ലാ കളക്ടർ ഇളവുകൾ പ്രഖ്യാപിച്ചത്. ജില്ലയിൽ മൂന്ന് ഹോട്ട് സ്‌പോട്ടുകളാണുള്ളത്. റെഡ് സോണിൽ ഉൾപ്പെട്ട കണ്ണൂർ ജില്ലയിൽ കതിരൂർ, പാട്യം, കേളകം പഞ്ചായത്തുകളാണ് ഹോട്ട് സ്‌പോട്ടുകൾ. ഹോട്ട് സ്‌പോട്ടല്ലാത്ത മേഖലകളിലാണ് മെയ് 17 വരെ ജില്ലാ കളക്ടർ ഇളവുകൾ പ്രഖ്യാപിച്ചത്. നോമ്പ് തുറയ്ക്കുള്ള വിഭവങ്ങൾ ഉൾപ്പെടെയുള്ളഅവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് നിയന്ത്രണങ്ങളോടെതുറന്ന് പ്രവർത്തിക്കാം.
വളം, കീടനാശിനി, കാർഷിക ഉപകരണങ്ങൾ എന്നിവ വിൽക്കുന്ന കടകളും കാർഷിക ഉൽപന്നങ്ങൾ ശേഖരിക്കുന്ന കടകളും തുറക്കാം. പ്രവർത്തന സമയം രാവിലെ 11 മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ്. പഞ്ചായത്തുകളിൽഓരോ കടകൾക്കും മൂന്ന്ദിവസവും കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും രണ്ട് ദിവസവുമാണ് പ്രവർത്തനാനുമതി.
സാധാരണ ബാങ്കുകൾക്ക് രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയും സഹകരണ ബാങ്കുകൾക്ക് രാവിലെ 10 മണിമുതൽ വൈകിട്ട് രണ്ട് മണി വരെയും പ്രവർത്തിക്കാം.

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്