Friday, May 29th, 2020

കണ്ണൂർ കോർപറേഷൻ: മേയർ രാജി വെച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി എൽ ഡി എഫ്

കോർപ്പറേഷനിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ മേയർ സ്വയം രാജിവയ്‌ക്കണമെന്ന്‌ എൽ ഡി എഫ് നേതൃത്വം

Published On:Mar 22, 2020 | 11:35 am

കണ്ണൂർ:കോർപ്പറേഷനിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ മേയർ സ്വയം രാജിവയ്‌ക്കണമെന്ന്‌ എൽ ഡി എഫ് നേതൃത്വം. ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കിൽ എൽഡിഎഫ് മേയർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരും. വെള്ളിയാഴ്ച ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസ പ്രമേയം വിജയിച്ച സാഹചര്യത്തിൽ കോർപ്പറേഷൻ ഭരണത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി തെളിഞ്ഞു. ഭൂരിപക്ഷമില്ലാത്തവർ അധികാരത്തിൽ തുടരുന്നത് ജനാധിപത്യവിരുദ്ധവും അപമാനകരവുമാണ്‌. രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കാൻ മേയർ തയ്യാറാവണം.
എൽഡിഎഫ് ഭരണത്തെ അട്ടിമറിച്ച് അധികാരത്തിൽ വന്നതുമുതൽ യുഡിഎഫ് ധിക്കാര നിലപാടാണ് സ്വീകരിക്കുന്നത് എന്നും എൽ ഡി എഫ് കുറ്റപ്പെടുത്തി. 27 അംഗങ്ങളുള്ള പ്രതിപക്ഷത്തെ പരിഗണിക്കാതെ തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താൽപര്യംമാത്രം മുൻനിർത്തിയാണ് പ്രവർത്തിച്ചത്.

പ്രതിപക്ഷ വാർഡുകളിൽ വികസനത്തിന്‌ ഫണ്ട് അനുവദിക്കുന്നതിൽ വിവേചനം കാണിച്ചു. കുടുംബശ്രീയെ തകർക്കാൻ ശ്രമിച്ചു. സർക്കാർ- എംഎൽഎ ഫണ്ടുകൾ ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് കടുത്ത അലംഭാവം കാട്ടി. കോർപ്പറേഷനുകീഴിലെ ആരോഗ്യ കേന്ദ്രം സ്വകാര്യ എജൻസികൾക്ക് നൽകാൻ നിശ്ചയിച്ചതടക്കം നിരവധി നിഷേധ നിലപാടുകളാണ് സ്വീകരിച്ചത് എന്നും എൽ ഡി എഫ് കുറ്റപ്പെടുത്തുന്നു.

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്