Wednesday, February 19th, 2020

കണ്ണൂര്‍ കോര്‍പറേഷന്‍ അവിശ്വാസ പ്രമേയം നാളെ; കച്ചകെട്ടി മുന്നണികള്‍

ഉച്ചയ്ക്ക് ഒരു മണിയോടെ പ്രമേയം വോട്ടിനിടും.

Published On:Aug 16, 2019 | 12:20 pm

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ യു ഡി എഫ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് നാളെ ചര്‍ച്ചക്കെടുക്കും. നാളെ കാലത്ത് 9 മണി മുതലാണ് അവിശ്വാസ പ്രമേയ ചര്‍ച്ച തുടങ്ങുക. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രമേയം വോട്ടിനിടും. മൂന്ന് മണിയോടെ ഫലം പുറത്തുവരും. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. നാളെ കാലത്ത് കോര്‍പറേഷനില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുങ്ങുന്നത്.
4 വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്‍ ഡി എഫ് യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നേരിടുന്നത്. അമൃത് പദ്ധതി, നഗരവികസനം, ആയിക്കര മാര്‍ക്കറ്റ്, കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ്, പട്ടികജാതി വര്‍ഗ്ഗത്തിനുള്ള ഫ്‌ളാറ്റുകള്‍ എന്നിങ്ങനെയുള്ള വികസന കാര്യങ്ങളാണ് ഭരണപക്ഷം നാളെ ഉയര്‍ത്തിക്കാട്ടുക. 4 വര്‍ഷത്തിനിടെ 300 കോടിയളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായാണ് എല്‍ ഡി എഫിന്റെ അവകാശവാദം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എല്‍ ഡി എഫ് യു ഡി എഫിന്റെ അവിശ്വാസ പ്രമേയത്തെ നേരിടുക.
എന്നാല്‍ യു ഡി എഫാകട്ടെ കോര്‍പറേഷനിലെ വികസന മുരടിപ്പാണ് നാളെ ഉയര്‍ത്തിക്കാട്ടുക. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, കത്താത്ത തെരുവ് വിളക്കുകള്‍, മാലിന്യ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളാണ് ഭരണപക്ഷത്തിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ച നല്‍കുക. നിലവില്‍ കോര്‍പറേഷനില്‍ എല്‍ ഡി എഫില്‍ 26 അംഗങ്ങളും യു ഡി എഫില്‍ 27 അംഗങ്ങളുടെയും പിന്തുണയുണ്ട്. എല്‍ ഡി എഫിന്റെ ഒരംഗം കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വിമതനായി മത്സരിച്ച് ജയിക്കുകയും പിന്നീട് എല്‍ ഡി എഫിനോടൊപ്പം ചേരുകയും ചെയ്ത ഡപ്യൂട്ടി മേയര്‍ പി കെ രാഗേഷിന്റെ പിന്തുണയും യു ഡി എഫ് പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെവരുമ്പോള്‍ യു ഡി എഫിന് 28 അംഗങ്ങളുടെ പിന്തുണയാകും. അതേസമയം വിദേശത്തുള്ള യു ഡി എഫ് കൗണ്‍സിലര്‍ നുസ്രത്തിനെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ യു ഡി എഫ് നേതൃത്വം നേരത്തെ തുടങ്ങിയിരുന്നു. ഇന്ന് കാലത്ത് അവര്‍ നാട്ടിലെത്തുമെന്നാണ് അറിയുന്നത്.
അതിനിടെ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് ഹൈക്കോടതി നിദ്ദേശപ്രകാരം നാളെ കോര്‍പറേഷനിലും പരിസരപ്രദേശത്തും പോലീസ് സുരക്ഷയും ഒരുക്കുന്നുണ്ട്. അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കുന്നതിന് മുന്നോടിയായി എല്‍ ഡി എഫ്-യു ഡി എഫ് സ്വന്തം കൗണ്‍സിലര്‍മാരുടെ പ്രത്യേകം പ്രത്യേകം യോഗം വിളിച്ചുകൂട്ടിയിരുന്നു. വോട്ട് ചെയ്യേണ്ട രീതികളും തെറ്റുപറ്റാതിരിക്കാനുള്ള കരുതലുകളും കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് പ്രത്യേക യോഗം ചേര്‍ന്നത്. ഓരോ വോട്ടും നിര്‍ണ്ണായകമാകുന്ന നിലയില്‍ ഭരണം കൈയ്യാലപ്പുറത്തെ തേങ്ങപോലെ നില്‍ക്കുമ്പോള്‍ എല്ലാ കണ്ണുകളും നാളെ കോര്‍പറേഷനിലേക്കാണ് നീളുന്നത്.

 

 

LIVE NEWS - ONLINE

 • 1
  1 hour ago

  ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

 • 2
  1 hour ago

  ശരണ്യയെ തെളിവെടുപ്പിനെത്തിച്ചു

 • 3
  1 hour ago

  തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

 • 4
  2 hours ago

  പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

 • 5
  2 hours ago

  ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

 • 6
  2 hours ago

  പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

 • 7
  3 hours ago

  വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

 • 8
  6 hours ago

  കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

 • 9
  19 hours ago

  പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി