ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയവരാണ് തലയോട്ടി കണ്ടത്
ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയവരാണ് തലയോട്ടി കണ്ടത്
കോളയാട്: കണ്ണവം വനത്തിനുള്ളില്‍ തലയോട്ടി കണ്ടെത്തി. ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയവരാണ് തലയോട്ടി കണ്ടത്. ഇന്നലെയാണ് സംഭവം. സന്ധ്യയോടെ പേരാവൂര്‍ പോലീസ് സ്ഥലത്ത് എത്തിയെങ്കിലും മാവോവാദി ഭീഷണിയും കാട്ടാനകളുടെ അക്രമവും ഭയന്ന് ഉള്‍വനത്തില്‍ പ്രവേശിച്ചിട്ടില്ല. ഇന്ന് സ്ഥലത്തെത്തി തലയോട്ടി എടുത്ത് പരിശോധനക്കയക്കും. പരിശോധനാ ഫലം വന്ന ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാവൂ.