Friday, May 29th, 2020

പ്രവാസികളുമായി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച എത്തും

ദുബായിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനത്തിൽ 170 ലേറെ പ്രവാസികളാണ് എത്തുക

Published On:May 9, 2020 | 10:51 am

കണ്ണൂർ: പ്രവാസികളുമായി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച എത്തും. ദുബായിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനത്തിൽ 170 ലേറെ പ്രവാസികളാണ് എത്തുക. ഇതു സംബന്ധിച്ച ക്രമീകരണങ്ങൾ എയർ പോർട്ടിൽ പൂർത്തിയായതായി വിമാനത്താവളത്തിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി.
ചൊവ്വാഴ്ച വൈകീട്ട് 7.10 നാണ് ദുബായിൽ നിന്നുള്ള പ്രവാസികളുമായി വിമാനം എത്തുക. സാമൂഹിക അലകം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ പുറത്തിറക്കുക. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം കൊവിഡ് രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. എമിഗ്രേഷൻ നടപടികൾക്ക് ശേഷം പ്രത്യേക വഴിയിലൂടെയാണ് ഇവരെ ആശുപത്രിയിലെത്തിക്കുക. ഗർഭിണികൾ, ഗർഭിണികളുടെ കൂടെയുള്ള പങ്കാളികൾ, 14 വയസിനു താഴെയുള്ള കുട്ടികൾ വയോജനങ്ങൾ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്കും അയക്കും.

 

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്