Monday, January 27th, 2020

കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയില്ല: ബിഷപ്പ് ഞറളക്കാട്ട്

ജപ്തിനടപടികളുമായെത്തിയാല്‍ ബാങ്കുകാരെ തടയും

Published On:Dec 9, 2019 | 12:35 pm

കണ്ണൂര്‍: കാര്‍ഷിക വായ്പകള്‍ തിരിച്ചടച്ചില്ലെന്നതിന്റെ പേരില്‍ കിടപ്പാടം ജപ്തി ചെയ്യാന്‍ ബാങ്കുകാരെത്തിയാല്‍ അവരെ കര്‍ഷകര്‍ സംഘടിതമായി തടയുമെന്ന് തലശ്ശേരി രൂപതയിലെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞറളക്കാട്ട് പ്രഖ്യാപിച്ചു. കൃഷി നടത്താനാണ് കര്‍ഷകര്‍ ബാങ്കില്‍ നിന്ന് കടമെടുത്തത്. അത് കൃത്യസമയത്ത് തിരിച്ചടക്കാന്‍ കഴിയാതെ പോയത് അവരുടെ കുറ്റംകൊണ്ടല്ല. മറിച്ച് വിളകളുടെ വിലത്തകര്‍ച്ചയും പ്രളയവുമാണ്. കടത്തിന് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 2 നാള്‍ക്കകം അതിന്റെ കാലാവധി തീരും. ജപ്തി നടപടികളുമായി ബാങ്ക് അധികൃതര്‍ എത്തിയാല്‍ അതിനെ സംഘടിതമായി കര്‍ഷകര്‍ എതിര്‍ക്കണമെന്നാണ് ബിഷപ്പ് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് പറയുമ്പോഴും കണ്ണൂരിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ഈ കര്‍ഷകസംഗമത്തില്‍ പങ്കെടുത്ത് 5 മിനിറ്റ് സമയം അവര്‍ക്കൊപ്പം ഇരിക്കാന്‍ സന്മനസ്സ് കാട്ടിയിരുന്നുവെങ്കില്‍ അതവര്‍ക്ക് ആശ്വാസമാകുമായിരുന്നെന്നും ബിഷപ്പ് പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസം മുതല്‍ പെണ്‍മക്കളുടെ വിവാഹം വരെയുള്ള കാര്യങ്ങളില്‍ വരെ ഇപ്പോള്‍ കര്‍ഷകര്‍ പകച്ച് നില്‍ക്കുകയാണ്. വനഭൂമിയില്‍ വസിക്കേണ്ട വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കൃഷിഭൂമിയിലിറങ്ങി കര്‍ഷകരെ അവിടുന്ന് ഇറക്കിവിടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സംശയിക്കുകയാണ്. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അധികാരം കൃഷിക്കാരന് നല്‍കണം. അല്ലെങ്കില്‍ കര്‍ഷകര്‍ തന്നെ അതിന് പരിഹാരം കണ്ടെത്തുമെന്നും ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭവും കര്‍ക മഹാസംഗമവും കലക്ട്രേറ്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ് ഞറളക്കാട്ട് പറഞ്ഞു. ഈ സമരം ഇവിടംകൊണ്ട് അവസാനിക്കുന്നില്ലെന്നും പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവുന്നില്ലെങ്കില്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ആയിരക്കണക്കിന് കര്‍ഷകരാണ് മഹാസംഗമത്തിനെത്തിയത്. കണ്ണൂര്‍ രൂപത ബിഷപ്പ് മാര്‍ അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു. കര്‍ഷക പ്രക്ഷോഭ സമിതി ചെയര്‍മാന്‍ മോണ്‍ ജോസഫ് ഒറ്റപ്ലാക്കല്‍, ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍, ബിഷപ്പ് ജോസഫ് മാര്‍തോമസ്, ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷക റാലിയുമുണ്ടായിരുന്നു. തുടര്‍ന്ന് ഹെഡ്‌പോസ്റ്റോഫീസിന് മുന്നിലും കലക്ട്രേറ്റിന് മുന്നിലും ധര്‍ണ്ണയും നടത്തി.

 

LIVE NEWS - ONLINE

 • 1
  7 hours ago

  കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

 • 2
  7 hours ago

  തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

 • 3
  8 hours ago

  83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

 • 4
  10 hours ago

  ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

 • 5
  11 hours ago

  അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 • 6
  12 hours ago

  കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

 • 7
  12 hours ago

  മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

 • 8
  13 hours ago

  സ്വര്‍ണ വില കുതിക്കുന്നു

 • 9
  13 hours ago

  കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍