Tuesday, May 26th, 2020

ബൈക്കിന് പിറകില്‍ കാമുകി; യുവാവിനെ ഭാര്യയും മക്കളും കയ്യോടെ പിടികൂടി

കണ്ണൂര്‍: ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറിന് പിറകിലിരുന്ന് യാത്രചെയ്യുകയായിരുന്ന കാമുകിയെയും ഭര്‍ത്താവിനെയും കൈയോടെ പിടികൂടി ഭാര്യയും മക്കളും. പയ്യന്നൂരിനടുത്തുള്ള യുവാവും കാമുകിയും സ്‌കൂട്ടറില്‍ എ കെ ജി ആശുപത്രിയിലേക്ക് വരവെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്നലെ നട്ടുച്ചനേരത്താണ് കോമഡി സിനിമയെ വെല്ലുന്ന രീതിയിലുള്ള സംഭവം അരങ്ങേറിയത്. ഭര്‍ത്താവിന്റെ ചുറ്റിക്കളിയില്‍ കുറെ നാളുകളായി സംശയത്തിന്റെ മുനയിലായിരുന്നു ഭാര്യ. എന്നാല്‍ തെളിവ് നല്‍കാത്തതിന്റെ പേരില്‍ യുവതിയുടെ ആരോപണം ആരും മുഖവിലക്കെടുത്തില്ല. പരാതി പറഞ്ഞ ഭാര്യയോട് നേരില്‍കാണാത്ത കാര്യം പറഞ്ഞ് കുടുംബത്തില്‍ പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞ് … Continue reading "ബൈക്കിന് പിറകില്‍ കാമുകി; യുവാവിനെ ഭാര്യയും മക്കളും കയ്യോടെ പിടികൂടി"

Published On:Mar 26, 2019 | 10:26 am

കണ്ണൂര്‍: ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറിന് പിറകിലിരുന്ന് യാത്രചെയ്യുകയായിരുന്ന കാമുകിയെയും ഭര്‍ത്താവിനെയും കൈയോടെ പിടികൂടി ഭാര്യയും മക്കളും. പയ്യന്നൂരിനടുത്തുള്ള യുവാവും കാമുകിയും സ്‌കൂട്ടറില്‍ എ കെ ജി ആശുപത്രിയിലേക്ക് വരവെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്നലെ നട്ടുച്ചനേരത്താണ് കോമഡി സിനിമയെ വെല്ലുന്ന രീതിയിലുള്ള സംഭവം അരങ്ങേറിയത്. ഭര്‍ത്താവിന്റെ ചുറ്റിക്കളിയില്‍ കുറെ നാളുകളായി സംശയത്തിന്റെ മുനയിലായിരുന്നു ഭാര്യ. എന്നാല്‍ തെളിവ് നല്‍കാത്തതിന്റെ പേരില്‍ യുവതിയുടെ ആരോപണം ആരും മുഖവിലക്കെടുത്തില്ല. പരാതി പറഞ്ഞ ഭാര്യയോട് നേരില്‍കാണാത്ത കാര്യം പറഞ്ഞ് കുടുംബത്തില്‍ പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞ് യുവതിയെ പിന്തിരിപ്പിക്കുകയായിരുന്നു. ഒടുവില്‍ ഭര്‍ത്താവിന്റെ കള്ളക്കളി സുന്ദരിയായ ഭാര്യ പൊളിക്കാന്‍ തന്നെ തീരുമാനിച്ചു.
ഇന്നലെ ഭര്‍ത്താവിനെ പിന്തുടര്‍ന്ന് ഭാര്യ കണ്ണൂര്‍ എ കെ ജി ആശുപത്രിക്ക് സമീപം മക്കളോടൊപ്പം നിലയുറപ്പിച്ചു. തൊട്ടടുത്ത നിമിഷം തന്നെ കാമുകിയെ സ്‌കൂട്ടറിന് പിറകിലിരുത്തി യുവതിയുടെ ഭര്‍ത്താവും ആവഴിയെത്തി. സംഗതി കൈയ്യോടെ പിടികൂടി യുവതി സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി. യുവതിയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമായി. ഈ സമയം സ്ഥലത്തുള്ള ഓട്ടോ ഡ്രൈവര്‍മാരും പരിസരവാസികളും വിഷയത്തില്‍ ഇടപെട്ടു. സംഗതി പോലീസിനുമുന്നിലെത്തി. യുവതിയെയും ഭര്‍ത്താവിനെയും മക്കളെയും ഭര്‍ത്താവിന്റെ കാമുകിയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വനിതാ എസ് ഐ പത്മിനി ഇടപെട്ട് ഭാര്യയെയും മക്കളെയും ഭര്‍ത്താവിനോടൊപ്പം വീട്ടിലേക്ക് പറഞ്ഞയച്ചു. കാമുകിയായ യുവതി മറ്റൊരാളുടെ ഭാര്യയായിരുന്നു. അയാള്‍ ഉപേക്ഷിച്ച ശേഷമാണ് യുവതിയുടെ ഭര്‍ത്താവുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാവുന്നതും.

LIVE NEWS - ONLINE

  • 1
    14 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    18 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    20 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    21 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    23 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    23 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    23 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    23 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്