Wednesday, February 26th, 2020

വിധി നടപ്പാക്കുന്നില്ലെങ്കില്‍ കോടതികള്‍ അടച്ചുപൂട്ടുന്നതാണ് നല്ലത്: ജസ്റ്റിസ് അരുണ്‍ മിശ്ര

ഏതു തരത്തിലുള്ള അഴിമതിയും അവസാനിപ്പിക്കേണ്ടതാണ്.

Published On:Feb 14, 2020 | 2:55 pm

ന്യൂഡല്‍ഹി: ‘നിയമത്തിന് ഈ രാജ്യത്ത് ഒരു വിലയുമില്ലേ, ഇവിടെ എന്താണ് നടക്കുന്നത്. ഇങ്ങനെയെങ്കില്‍ സുപ്രീംകോടതി അടച്ചുപൂട്ടാമല്ലോ’ ജസ്റ്റിസ് അരുണ്‍ മിശ്രയുടേതാണ് ചോദ്യം. 1.47 ലക്ഷം കോടിയുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് അടയ്ക്കുന്നതിന് കൂടുതല്‍ സമയം തേടി ടെലികോം കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ലൈസന്‍സ് ഫീസ് അടക്കാനുള്ള ഉത്തരവ് പാലിക്കാതിരുന്ന ടെലികോം കമ്പനികളേയും ഫീസ് ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
കമ്പനികള്‍ ഒരു പൈസ പോലും അടച്ചിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഫീസ് അടക്കുന്നതിന് സമയം അനുവദിച്ച് ഉത്തരവിറക്കിയ ടെലികോം വകുപ്പിലെ ഓഫീസറെ കോടതിയിലേയ്ക്ക് വിളിച്ചുവരത്തുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എങ്ങനെ കഴിയുമെന്ന് കോടതി ചോദിച്ചു. ഇങ്ങനെയെങ്കില്‍ സുപ്രീംകോടതി അടച്ചു പൂട്ടാമല്ലോയെന്ന് പരിഹസിക്കുകയും ചെയ്തു. ഏതു തരത്തിലുള്ള അഴിമതിയും അവസാനിപ്പിക്കേണ്ടതാണ്. ഇത് അവസാന അവസരവും മുന്നറിയിപ്പുമാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ഓര്‍മിപ്പിച്ചു.
ഫീസ് അടക്കുന്നതിന് സമയം തേടി കമ്പനികള്‍ ഹരജി നല്‍കിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. എയര്‍ടെല്‍, വോഡഫോണ്‍, ടാറ്റ തുടങ്ങിയ ടെലികോം കമ്പനികളാണ് ഫീസ് അടയ്ക്കുന്നതിന് സമയം തേടി കോടതിയില്‍ എത്തിയത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    12 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    14 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    15 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    15 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    15 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    15 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    15 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി