Wednesday, February 26th, 2020

ജെ.പി. നഡ്ഡ ബിജെപി ദേശീയ അധ്യക്ഷന്‍

കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ നഡ്ഡയ്ക്കു വേണ്ടി പത്രിക നല്‍കി

Published On:Jan 20, 2020 | 5:06 pm

ഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി ജെ പി നഡ്ഡയെ തെരഞ്ഞെടുത്തു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്ത തെരഞ്ഞെടുപ്പില്‍ ഏകകണ്ഠമായിട്ടായിരുന്നു നഡ്ഡയുടെ തെരഞ്ഞെടുപ്പ്. രാവിലെ 10 ന് ആരംഭിച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നഡ്ഡയ്ക്കുവേണ്ടിയല്ലാതെ മറ്റാര്‍ക്കുവേണ്ടിയും പത്രിക സമര്‍പ്പിക്കപ്പെട്ടില്ല. ഇതോടെ നഡ്ഡയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.
കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ നഡ്ഡയ്ക്കു വേണ്ടി പത്രിക നല്‍കി. രണ്ടു മണിക്ക് നാമനിര്‍ദേശ പത്രികയുടെ സൂക്ഷമപരിശോധന നടന്നു. മറ്റാരും പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കാതിരുന്നതോടെ, നഡ്ഡയെ തെരഞ്ഞെടുത്തതായി പാര്‍ട്ടി ഇലക്ഷന്‍ റിട്ടേണിംഗ് ഓഫീസര്‍ രാധാമോഹന്‍ സിങ് പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവരും നഡ്ഡയെ തിരഞ്ഞെടുക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു

LIVE NEWS - ONLINE

  • 1
    8 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    10 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    11 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    12 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    12 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    12 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    13 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    13 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി