Wednesday, May 27th, 2020

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പിഎം സുധാകരന്‍ അന്തരിച്ചു

ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന്് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം.

Published On:Apr 23, 2019 | 8:00 am

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പിഎം സുധാകരന്‍(74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന്് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എഡിറ്റോറിയല്‍ വിഭാഗം ജീവനക്കാരനായിരുന്നു. പിന്നീട് കുവൈറ്റ് ടൈംസ്, ഒമാന്‍ ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപ സമിതിയംഗമായി പ്രവര്‍ത്തിച്ചു. കുവൈറ്റില്‍ യുദ്ധത്തടവുകാരനായിരുന്നു. 21 വര്‍ഷമായി മാതൃഭൂമിയില്‍ സേവനമനുഷ്ഠിക്കുന്നു. മാനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാറിന്റെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റാണ് നിലവില്‍. ഒഴൂര്‍ പടിഞ്ഞാറേ മഠത്തില്‍ ശങ്കരന്‍ വൈദ്യരുടെയും നാണിയമ്മയുടെയും മകനാണ്. ഭാര്യ: ചോലക്കോട്ടില്‍ രത്‌നകുമാരി. മക്കള്‍: സന്ദീപ് സുധാകര്‍(സബ് എഡിറ്റര്‍, മാതൃഭൂമി, കോട്ടക്കല്‍), സജ്‌ന സുധാകര്‍ (അധ്യാപിക, എസ്എസ്എം എച്ച്എസ് തെയ്യാലിങ്ങല്‍, താനൂര്‍). മരുമക്കള്‍: ഋതു, അഡ്വ. ബാലകൃഷ്ണന്‍(തിരൂര്‍ കോടതി). സഹോദരങ്ങള്‍: പരേതനായ പ്രഭാകരന്‍ വൈദ്യര്‍, സത്യഭാമ, ശ്രീദേവി. ശവസംസ്‌കാരം താനൂര്‍ പുത്തന്‍തെരുവ് ഒഴൂര്‍ പടിഞ്ഞാറെ മഠത്തില്‍ വീട്ടില്‍ ഇന്ന് ഉച്ചക്ക് മൂന്നുമണിക്ക്.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്