കേരളാ കോണ്‍ഗ്രസ് (എം) ഇടത് മുന്നണിയില്‍. പാലായിലെ ജോസ് കെ മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്. തോമസ് ചാഴിക്കാടന്, റോഷി അഗസ്റ്റിന്, എന്‍ ജയരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം. യുഡിഎഫിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ജോസ് കെ മാണി ആരംഭിച്ചത്. ആത്മാഭിമാനം അടിയറവ് വച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. യുഡിഎഫില്‍ … Continue reading "ജോസ് കെ മാണി ഇടതിനൊപ്പം; രാജ്യസഭ എം പി സ്ഥാനം രാജിവച്ചു"
കേരളാ കോണ്‍ഗ്രസ് (എം) ഇടത് മുന്നണിയില്‍. പാലായിലെ ജോസ് കെ മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്. തോമസ് ചാഴിക്കാടന്, റോഷി അഗസ്റ്റിന്, എന്‍ ജയരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം.
യുഡിഎഫിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ജോസ് കെ മാണി ആരംഭിച്ചത്. ആത്മാഭിമാനം അടിയറവ് വച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുറത്താക്കിയിട്ട് മൂന്ന് മാസമായെന്നും, തങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു. പ്രതിപക്ഷം ഭാരണപക്ഷത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ തങ്ങളുടെ എംഎല്‍എമാരുമായി ബന്ധപ്പെട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ഡയാണ് നടന്നതെന്നും ജോസ് കെ മാണി ആരോപിച്ചു.