Tuesday, October 15th, 2019

ജോളിയെ വില്‍പത്രം തയാറാക്കുന്നതിന് സഹായിച്ചിട്ടില്ലെന്ന് ലീഗ് നേതാവ്

ഇമ്പിച്ചി മൊയ്തീനുമായി സാമ്പത്തിക ഇടപാടുകള്‍ ജോളിക്കുണ്ടായിരുന്നു.

Published On:Oct 9, 2019 | 10:01 am

കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോളിയെ വ്യാജ വില്‍പത്രം തയാറാക്കുന്നതിന് സഹായിച്ചിട്ടില്ലെന്ന് പ്രാദേശിക ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീന്‍.
ജോളിയുടെ സ്ഥലത്തിന്റെ നികുതി അടക്കാന്‍ താന്‍ പോയിരുന്നു. സമീപത്തുള്ള വീടുകളുടെ നികുതി അടക്കുന്നതിനൊപ്പമാണ് ജോളിയുടെ സ്ഥലത്തിന്റെ നികുതിയും കൊണ്ടുപോയതെന്നും എന്നാല്‍ കേസുള്ളതുകൊണ്ട് നികുതി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ഇമ്പിച്ചി മൊയ്തീന്‍ വ്യക്തമാക്കി. 20 ദിവസം മുമ്പ് ക്രൈംബ്രാഞ്ച് തന്നെ വിളിപ്പിച്ചിരുന്നു. വീടോ നാടോ വിട്ട് പോകരുതെന്ന നിര്‍ദേശം തനിക്ക് ലഭിച്ചിട്ടില്ലെന്നും ലീഗ് നേതാവ് പറഞ്ഞു.
ഇമ്പിച്ചി മൊയ്തീനുമായി സാമ്പത്തിക ഇടപാടുകള്‍ ജോളിക്കുണ്ടായിരുന്നു. ജോളി 50,000 രൂപ കടം തന്നതായി ഇമ്പിച്ചി മൊയ്തീന്‍ സമ്മതിച്ചിരുന്നു. രണ്ടര വര്‍ഷം മുമ്പ് മകന് ഗള്‍ഫില്‍ പോകാന്‍ വേണ്ടിയായിരുന്നു കടം വാങ്ങിയത്. ഇയാള്‍ക്കൊപ്പം ജോളി ബാങ്കില്‍ പോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിരുന്നു.
ടോം തോമസിന്റെ വ്യാജ ഒസ്യത്ത് നിര്‍മിച്ചശേഷം വില്ലേജ് ഓഫിസില്‍ നികുതിയടച്ച് ക്രമപ്പെടുത്താന്‍ ജോളി ഇമ്പിച്ചി മൊയ്തീന്റെ സഹായം തേടിയിരുന്നു. കൊലപാതകങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ലീഗ് നേതാവ് പോലീസിനോട് വ്യക്തമാക്കിയത്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    പാലാരിവട്ടം പാലം; പ്രധാന രേഖകള്‍ കാണാതായി

  • 2
    9 hours ago

    മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി

  • 3
    9 hours ago

    കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി

  • 4
    10 hours ago

    പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 5
    10 hours ago

    സ്വത്ത് തട്ടിയെടുക്കാനായി ജോളി തയാറാക്കിയത് രണ്ടു വില്‍പ്പത്രങ്ങള്‍

  • 6
    10 hours ago

    മാര്‍ക്ക് ദാനം; പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 7
    10 hours ago

    കാട്ടാനയുടെ ചവിട്ടേറ്റ് സി പി എം നേതാവ് മരിച്ചു

  • 8
    11 hours ago

    ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

  • 9
    12 hours ago

    പീഡനക്കേസ്; ബിനോയ് കോടിയേരിയുടെ ഹരജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു