Friday, May 29th, 2020

കൊറോണ വന്നതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താന്‍ പാടില്ല, നമ്മളെല്ലാവരും ഒന്നിച്ച്‌ നില്‍ക്കേണ്ട സമയം; നടന്‍ ജോജു ജോര്‍ജ്

19 ദിവസംമുമ്ബ്​ വയനാട്ടില്‍ ചികിത്സക്കായി എത്തിയതായിരുന്നു ഇദ്ദേഹം

Published On:Mar 31, 2020 | 11:16 am

കോവിഡ്​ കാലത്ത്​ പരിചയമുള്ളവരെയും അടുപ്പമുള്ളവരെയും ശത്രുതയുള്ളവരെയും വിളിച്ച്‌​ ബന്ധം പുതുക്കണമെന്ന്​ നടന്‍ ജോജു ജോര്‍ജ്​. ലോക്ക്​ ഡൗണ്‍ സമയത്ത്​ വീട്ടില്‍ പോകനാകാതെ വയനാട്ടിലാണ്​ ഇപ്പോള്‍ ജോജു. 19 ദിവസംമുമ്ബ്​ വയനാട്ടില്‍ ചികിത്സക്കായി എത്തിയതായിരുന്നു ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

ജോജുവിന്റെ വാക്കുകള്‍.

‘കഴിഞ്ഞ പത്തൊന്‍പത് ദിവസമായി ഞാന്‍ വയനാട്ടിലാണ്. കൊറോണ വിഷയം തുടങ്ങുന്നതിനു മുമ്ബേ ഇവിടെയൊരു ആയുര്‍വേദ കേന്ദ്രത്തില്‍ എത്തിയതാണ്. തടികുറയുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് വന്നത്. അതിനു ശേഷമാണ് ലോക്ഡൗണ്‍ ഉണ്ടാകുന്നത്. ഞാന്‍ ഇവിടെ നിന്നു ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ പറയുന്നതുവരെ ലോക്ഡൗണ്‍ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം.’

‘ഇതിനിടെ എന്റെ സുഹൃത്തുക്കളെയും ഞാന്‍ വിളിക്കുകയും അവര്‍ എന്നെ വിളിക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് പരിചയമുള്ളവരെയും സ്‌നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം. അതൊക്കെയാണ് ഈ സമയത്ത് നമുക്ക് ചെയ്യാനാകുക.’

‘ഈ പത്തൊന്‍പത് ദിവസമായി സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല. അങ്ങനെ ഡിപ്രഷനില്‍ ഇരിക്കുന്ന മറ്റ് ആളുകളെ അവരുടെ സുഹൃത്തുക്കള്‍ വിഡിയോ കോളോ മറ്റോ ചെയ്ത് അവരെ പിന്തുണയ്ക്കണം. ഇന്ത്യയ്ക്ക് പുറത്തുനിന്നു വരുന്നവരോടും സ്‌നേഹത്തോടു കൂടി പെരുമാറാന്‍ നമുക്ക് കഴിയണം. ഈ അസുഖം വന്നതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്താന്‍ പാടില്ല. ഇത് കാലം തീരുമാനിച്ചതാണ്.’

‘വല്ലാത്തൊരു അവസ്ഥയിലൂടെയാണ് നമ്മുടെ നാട് മുന്നോട്ടുപോകുന്നത്. നമ്മളെല്ലാവരും ഒന്നിച്ച്‌ നില്‍ക്കേണ്ട സമയം. സര്‍ക്കാര്‍ പറയുന്ന തീരുമാനങ്ങള്‍ കേട്ട് അതനുസരിച്ച്‌ പ്രവര്‍ത്തിക്കണം. ഇത് നമുക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങളാണ്. എല്ലാവരും ഒരുമിച്ച്‌ നില്‍ക്കുക. ഈ സമയവും കടന്നുപോകും.’

🙏

Joju George यांनी वर पोस्ट केले रविवार, २९ मार्च, २०२०

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്