പരീക്ഷണ വാക്സിന് സ്വീകരിച്ച ഒരാളില്‍ പാര്‍ശ്വഫലം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
പരീക്ഷണ വാക്സിന് സ്വീകരിച്ച ഒരാളില്‍ പാര്‍ശ്വഫലം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
ജോണ്സണ് ആന്‍ഡ് ജോണ്സണ് നടത്തിവന്ന കോവിഡ് വാക്സീന് പരീക്ഷണം നിര്‍ത്തിവച്ചു. അവസാനഘട്ടത്തിലെത്തിയ പരീക്ഷണമാണ് നിര്‍ത്തിവച്ചത്. പരീക്ഷണ വാക്സിന് സ്വീകരിച്ച ഒരാളില്‍ പാര്‍ശ്വഫലം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. താത്കാലികമായാണ് മൂന്നാംഘട്ട പരീക്ഷണം നിര്‍ത്തിവച്ചതെന്നാണ് വിവരം.
സെപ്റ്റംബര്‍ 23നാണ് ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ വാക്സിന് പരീക്ഷണം അവസാനഘട്ടത്തിലേക്ക് കടന്നത്. യുഎസിന് പുറമേ അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്സികോ, പെറു, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടന്നിരുന്നത്.