Sunday, May 31st, 2020

ജിയാഖാന്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായതായി പോലീസ്

മുംബൈ : കഴിഞ്ഞ മൂന്നാം തീയ്യതി ആത്മഹത്യ ചെയ്ത ബോളിവുഡ് നടി ജിയാ ഖാന്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായിരുന്നതായി പോലീസ്. ഈ വര്‍ഷം ആദ്യം ഗര്‍ഭിണിയായ ജിയ ഗുളിക കഴിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നതായാണ് ജിയയെയും പിടിയിലായ കാമുകന്‍ സൂരജ് പഞ്ചോളിയെയും നേരിട്ടറിയുന്ന ഡോക്ടര്‍ പോലീസിനോട് വെളിപ്പെടുത്തിയിരക്കുന്നത്. മരണത്തിന് മാസങ്ങള്‍ക്ക് മുമ്പ് ജിയ എഴുതിയെന്ന് കരുതപ്പെടുന്ന ആറു പേജുള്ള കത്തിലും ഇക്കാര്യം പറയുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഗര്‍ഭിണിയാണെന്ന വിവരം തന്നെ മാനസികമായി ഭയപ്പെടുത്തുന്നതായി കത്തില്‍ പറയുന്നു. കൂടാതെ താന്‍ സര്‍വ്വവും … Continue reading "ജിയാഖാന്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായതായി പോലീസ്"

Published On:Jun 13, 2013 | 10:48 am

മുംബൈ : കഴിഞ്ഞ മൂന്നാം തീയ്യതി ആത്മഹത്യ ചെയ്ത ബോളിവുഡ് നടി ജിയാ ഖാന്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായിരുന്നതായി പോലീസ്. ഈ വര്‍ഷം ആദ്യം ഗര്‍ഭിണിയായ ജിയ ഗുളിക കഴിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നതായാണ് ജിയയെയും പിടിയിലായ കാമുകന്‍ സൂരജ് പഞ്ചോളിയെയും നേരിട്ടറിയുന്ന ഡോക്ടര്‍ പോലീസിനോട് വെളിപ്പെടുത്തിയിരക്കുന്നത്. മരണത്തിന് മാസങ്ങള്‍ക്ക് മുമ്പ് ജിയ എഴുതിയെന്ന് കരുതപ്പെടുന്ന ആറു പേജുള്ള കത്തിലും ഇക്കാര്യം പറയുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഗര്‍ഭിണിയാണെന്ന വിവരം തന്നെ മാനസികമായി ഭയപ്പെടുത്തുന്നതായി കത്തില്‍ പറയുന്നു. കൂടാതെ താന്‍ സര്‍വ്വവും നല്‍കിയിട്ടും കാമുകനായ സൂരജ് ശാരീരികമായും മാനസികമായും പീഢിപ്പിച്ചുവെന്നും കത്തില്‍ പറയുന്നു.
ജിയയുമായി ഒരു വര്‍ഷത്തിലേറെയായി പ്രണയമായിരുന്നെന്ന് അറസ്റ്റിലായ സൂരജ് മൊഴിനല്‍കിയിരുന്നു. വിവാഹം കഴിച്ചില്ലെങ്കിലും ഇരുവരുടെയും വീടുകളില്‍ പതിവ് സന്ദര്‍ശനം നടത്താറുണ്ടായിരുന്നെന്നും സൂരജ് വെളിപ്പെടുത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    16 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    18 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    18 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌