Friday, November 15th, 2019

ജീപ്പില്‍ നിന്ന് വനപാതയില്‍ വീണ പിഞ്ചു കുഞ്ഞ് ചെക്ക് പോസ്റ്റില്‍ ഇഴഞ്ഞെത്തി

വന്യജീവികള്‍ കൂടുതലുള്ള മേഖലയില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി

Published On:Sep 9, 2019 | 10:36 am

ഇടുക്കി: രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് രാത്രി പുറത്തേക്ക് വീണ ഒന്നര വയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചെക്ക് പോസ്റ്റിന് സമീപത്ത് ഇഴഞ്ഞെത്തിയ കുഞ്ഞിനെ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള മേഖലയാണിത്.
ജീപ്പ് 50 കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷമാണ് മാതാപിതാക്കള്‍ കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. കമ്പളിക്കണ്ടം സ്വദേശികളുടേതാണ് കുഞ്ഞ്. പഴനി യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു ഇവര്‍. രാജമല ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് കുഞ്ഞ് ഇവര്‍ സഞ്ചരിച്ച ജീപ്പില്‍ നിന്ന് താഴെ വീണത്.
കൂട്ടിയെ പിന്നീട് പോലീസിന് കൈമാറി. കമ്പളിക്കണ്ടത്തെ വീട്ടിലെത്തിയതിന് ശേഷം മാത്രമാണ് മാതാപിതാക്കള്‍ കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചത്. രാത്രി തന്നെ കുഞ്ഞിനെ പോലീസ് മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി

  • 2
    10 hours ago

    ഇന്‍ഡോറിലും മായങ്കിന് ഡബിള്‍

  • 3
    11 hours ago

    മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി; ശിക്ഷ നടപ്പാക്കും

  • 4
    12 hours ago

    മല കയറണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ

  • 5
    13 hours ago

    പൊട്ടിത്തെറിക്കട്ടെ കായിക കൗമാരം

  • 6
    13 hours ago

    കരിപ്പൂരില്‍ സ്വര്‍ണവേട്ട; മൂന്നംഗസംഘം പിടിയില്‍

  • 7
    14 hours ago

    നാക്ക് പിഴ; മന്ത്രി മണി ഖേദം പ്രകടിപ്പിച്ചു

  • 8
    14 hours ago

    ശബരിമലയില്‍ തല്‍ക്കാലം യുവതികളെ കയറ്റേണ്ടതില്ലെന്ന് നിയമോപദേശം.

  • 9
    15 hours ago

    സര്‍ക്കാറിന് നിയമോപദേശം; യുവതികളെ തല്‍ക്കാലം കയറ്റേണ്ട